വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ അഷ്‌റഫ് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ശരീഫ് മൊറയൂർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. മമ്മദ് മൊറയൂർ സ്വാഗതവും സി.കെ. അലവിക്കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. ശുക്കൂർ കുറങ്ങാടൻ, എം.സി കുഞ്ഞു, സി.കെ അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.

ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തിരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്രശരീരത്തിൽ ഏല്പിക്കുന്ന മുറിവുകൾ ആഴമേറിയതാകും. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും. പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഗുരുവിനെ തേടി നാലംഗ സംഘമെത്തി

കോടുകുളഞ്ഞി(ചെങ്ങന്നൂര്‍): പുതുതലമുറയ്ക്ക്  ഗുരു – ശിഷ്യ ബന്ധത്തിന്റെ മഹത്വമറിയിച്ച് നാല് പതിറ്റാണ്ടുകൾക്ക്  ശേഷം ഗുരുവിനെ തേടി ശിഷ്യഗണങ്ങളെത്തി. തലവടി കുന്തിരിക്കൽ സിഎംഎസ്  ഹൈസ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ  അദ്ധ്യാപകനെ തേടിയെത്തിയത്. ഹൈസ്ക്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി മെഗാ സംഗമം മെയ് 19ന്  നടക്കുകയാണ്. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗുരു വന്ദനം ചടങ്ങിലേക്ക് ക്ഷണിക്കുവാനാണ് പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികളായ ബെറ്റി ജോസഫ്, സജി ഏബ്രഹാം, ഡോ. ജോൺസൺ വി.ഇടിക്കുള, ജിബി ഈപ്പൻ എന്നിവർ കോടുകുളഞ്ഞി കുറ്റിയ്ക്കൽ റെജി കുരുവിളയുടെ ഭവനത്തിലെത്തിയത്.1986- ൽ  ഇവർ സ്കൂൾ പഠനം പൂർത്തിയാക്കി വിവിധ മേഖലകളിലേക്ക് പോയതു മൂലം നാല്പത് വർഷങ്ങൾക്ക്  ശേഷം ആദ്യമായിട്ടാണ്  വീണ്ടും  ഗുരുവിനെ കാണുന്നത്. 30 മിനിറ്റോളം പഴയകാല ഓർമ്മകൾ പങ്കുവെച്ച് ജീവിതത്തിൽ ഒരിക്കലും പ്രതിക്ഷിക്കാത്ത  അനുഭവം സമ്മാനിച്ച ശിഷ്യഗണങ്ങളെ പ്രാർത്ഥിച്ച് അനുഗ്രഹിച്ചാണ്  ഗുരു ശ്രേഷ്ഠനായ  കോടുകുളഞ്ഞി കുറ്റിയ്ക്കൽ റെജി  കുരുവിള യാത്രയാക്കിയത്.…

ക്രിസ്ത്യൻ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണ്ണര്‍ കേരളം സന്ദര്‍ശിക്കുന്നു

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളം തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കേ, ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന ക്രിസ്ത്യൻ സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താന്‍ കൊച്ചിയിലെത്തുന്നു. ഇന്ന് അർദ്ധരാത്രിയോടെ ഡൽഹിയിൽ നിന്ന് വിമാനത്തിൽ അദ്ദേഹം കൊച്ചിയിലെത്തുമെന്നാണ് വിവരം. യാക്കോബായ സഭ ഒഴികെയുള്ള സംസ്ഥാനത്തെ ക്രിസ്ത്യൻ മതനേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുടെ വിജയത്തിൽ ക്രിസ്ത്യാനികൾ നിർണായക സ്വാധീനം ചെലുത്തുന്നതിനാൽ ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാനാണ് ഡൽഹി ഗവർണറുടെ ഈ കൂടിക്കാഴ്ചയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റാഫേൽ തട്ടിലുമായി നാളെ കൊച്ചിയിൽ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തുന്ന ഗവർണർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും സംസാരിക്കും. ഇതിനെ തുടർന്ന് ബിലിവേഴ്സ് ചർച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും…

കോണ്‍ഗ്രസും ബിജെപിയും കേരള വിരുദ്ധര്‍: പിണറായി വിജയൻ

കണ്ണൂര്‍: ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) കേരള വിരുദ്ധ സമീപനമാണെന്നും, സംസ്ഥാനം അവരെ അംഗീകരിക്കാത്തതായിരിക്കാം അതിനു കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് (ഏപ്രിൽ 23) കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കവെ, കേരളത്തിലെ ജനങ്ങൾ ഇന്നലെ അവരെ അംഗീകരിച്ചിട്ടില്ല, ഇന്നോ നാളെയോ അംഗീകരിക്കാനും പോകുന്നില്ലെന്നും അതിൽ അവർ വിഷമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ബിജെപിയെ നിരാകരിച്ചത് പാർട്ടിയെ അലോസരപ്പെടുത്തിയെന്നും ഇത് സംസ്ഥാനത്തോടുള്ള സ്ഥിരമായ ശത്രുതയിലേക്ക് നയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയെങ്കിലും കോൺഗ്രസ് പാർട്ടിയുടെ സമീപനവും കേരള വിരുദ്ധതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ ക്ഷേമത്തിന് മുൻഗണന നൽകുന്ന പ്രതിനിധികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സംസ്ഥാനത്തിൻ്റെ താൽപ്പര്യങ്ങളും മൂല്യങ്ങളും അവഗണിക്കുന്നവരോട് കേരളത്തിലെ ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തി അദ്ദേഹം അടിവരയിട്ടു. കേരളത്തിലെ 18 കോൺഗ്രസ് അംഗങ്ങളുടെ…

ഹള്റതു സാലികീൻ: മർകസിൽ ദർസുകൾക്ക് പഠനാരംഭം കുറിച്ചു

കോഴിക്കോട്: വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം അദ്ധ്യനമാരംഭിക്കുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ദർസുകൾക്ക് മർകസിൽ പഠനാരംഭം കുറിച്ചു. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിശ്വപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ ചൊല്ലിക്കൊടുത്ത് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പഠനാരംഭത്തിന് നേതൃത്വം നൽകി. മതപരമായ അറിവുകൾ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സമൂഹമധ്യേ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്നും ദർസുകൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടും വിധം സജ്ജീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 40 ദർസുകളിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. രാവിലെ പത്തോടെ മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച പഠനാരംഭ ചടങ്ങ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സന്ദേശ ഭാഷണം നടത്തി. വി.പി.എം ഫൈസി…

റെയ്ച്ചല്‍ ഏബ്രഹാം (87) അന്തരിച്ചു

പോത്താനിക്കാട്: കീപ്പനശ്ശേരില്‍ കുടുംബത്തില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം (84 വയസ്) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, അനി, ലീ, സുമി. മരുമക്കള്‍: പുരേതനായ സാബു, രമേഷ്, സാജു, ലൈജു. സംസ്‌കാരം പോത്താനിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍. ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ സ്വവസതിയില്‍ എത്തിക്കുന്ന മൃതദേഹം 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഇടവക പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. പരേത ലാലു കുര്യാക്കോസിന്റെ (ന്യൂജേഴ്‌സി, യു.എസ്.എ) സഹോദര ഭാര്യയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു (ഫോണ്‍: 9961355864). വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.

മോദിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രചാരണവുമായി കോൺഗ്രസ്

കൊച്ചി: പ്രകടനപത്രികയ്‌ക്കെതിരായ പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രചാരണം ആരംഭിച്ച കോൺഗ്രസ്, തിരഞ്ഞെടുപ്പ് വാഗ്ദാന രേഖയെക്കുറിച്ച് നരേന്ദ്ര മോദിയെ പഠിപ്പിക്കാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമയം തേടി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് പുനർവിതരണം ചെയ്യുമെന്ന് മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെ, പ്രകടനപത്രികയുടെ പകർപ്പുകൾ പാർട്ടിക്ക് അയയ്ക്കുമെന്ന് സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞു. മോദിക്കെതിരെ ഒരു ലക്ഷം പേരുടെ ഒപ്പോടെ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ കോൺഗ്രസ് പാർട്ടിയും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നല്‍കും. അതിന് നിങ്ങള്‍…

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം – പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് *റസാഖ് പാലേരി* ഗുണഭോക്താക്കൾക്ക് കൈമാറി. കെ.എസ്.ടി എം സംസ്ഥാന പ്രസിഡന്റ് സി.പി. രഹ്ന ടീച്ചർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഇ.സി.ആയിഷ. പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, കെ.എസ്.ടി.എം. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ശരീഫ്.വി, സ്റ്റേറ്റ് സെക്രട്ടറി ഹബീബ് മാലിക്, ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി, പാർട്ടി മണ്ഡലം പ്രസിഡണ്ട് അഹ്മദ് ശരീഫ്, വെൽഫെയർ പാർട്ടി, കെ.എസ്.ടി.എം. പ്രതിനിധികളായ എ. സദ്റുദ്ദീൻ, ഷംസുദ്ദീൻ ചെറുവാടി. പി. പി. മുഹമ്മദ്, കെ.എൻ. ജലീൽ, ജംഷീൽ അബൂബക്കർ, ഇക്ബാൽ കെ, കെ.എ സലാം എന്നിവർ സംസാരിച്ചു കെ.എസ്.ടി.എം അംഗങ്ങളിൽ നിന്നും മറ്റുമുള്ള…

ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണം: പി. മുജീബുറഹ്മാൻ

ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ. ശാന്തപുരം അൽജാമിഅയിൽ സംഘടിപ്പിച്ച യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് 24’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മലിനപ്പെടുത്താനുള്ള സംഘ്പരിവാറിന്റ ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ശൂറ അംഗം എൻ.എം. അബ്ദുർഹ്മാൻ, ഡോ നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ ടി.പി. സ്വലിഹ്, ഷാഹിൻ സി.എസ്, നിഷാദ് കുന്നക്കാവ്, തൻസീർ ലത്വീഫ്, ഒ.കെ. ഫാരിസ്, ശബീർ കൊടുവള്ളി, അൻവർ സലാഹുദ്ധീൻ, ടി. ഇസ്മാഈൽ, മലപ്പുറം ജില്ലാ സെക്രട്ടറി അജ്മല്‍ കെ എന്‍,…