‘ഡ്രാഗൺ ബോൾ’ തീം പാർക്ക് സൗദി അറേബ്യയിലും; ടീസർ പുറത്തിറക്കി അധികൃതര്‍

റിയാദ്: റിയാദിന് പുറത്ത് സൗദി അറേബ്യയുടെ പുതിയ ഹൈ-എൻഡ് ടൂറിസ്റ്റ് ആകർഷണമായ ഖിദ്ദിയയിൽ ഡ്രാഗൺ ബോൾ തീം പാർക്ക് നിർമ്മിക്കുമെന്ന് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. ആരാധകരെ സങ്കടത്തിലാക്കിയ, ജനപ്രിയ പരമ്പരയുടെ സ്രഷ്ടാവായ അകിര തൊറിയാമ രണ്ടാഴ്ച മുമ്പ് 68-ാം വയസ്സിൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് മരണമടഞ്ഞതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. The Dragon Ball Theme Park has been announced for construction at Qiddiya City in Saudi Arabia!Stay tuned for more details about this amazing project that will bridge the world of Dragon Ball and real life!https://t.co/devwAKvJol#dragonball pic.twitter.com/JZsVgM1FOU — DRAGON BALL OFFICIAL (@DB_official_en) March 22, 2024 500,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 125 ഏക്കറിൽ പുതിയ പാർക്ക് തുറക്കുമെന്ന് ഖിദ്ദിയ…

പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം പ്രഖ്യാപനം

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായ കള്‍ച്ചറല്‍ ഫോറം അതിന്റെ പ്രവര്‍ത്തനങ്ങള്‍ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ പേരിലേക്ക് മാറുന്നു. പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം എന്ന പേരിലാണ് ഇനിയുള്ള കാലങ്ങളിൽ സംഘടന പ്രവർത്തിക്കുക. സംഘടനയുടെ പുതിയ പേരിന്റെ ഔദ്യോഗിക  പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ത്യന്‍ എമ്പസ്സി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിർവഹിച്ചു. അബൂ ഹമൂര്‍ ഐ.സി.സി അശോക ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഖത്തറിന്റെ സാമൂഹ്യ, സാംസ്കാരിക, വാണിജ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. പുതിയ മാറ്റത്തിലൂടെ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രവാസി സമൂഹത്തിന്‌ താങ്ങാവാട്ടെയെന്ന് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍  ആശംസിച്ചു.   ഇന്ത്യന്‍ എമ്പസ്സി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ മുഖ്യാതിഥിയായി. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍…

യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് ഇഫ്താർ സംഗമം

ദോഹ: ഖത്തറിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ ഇഫ്താർ സംഗമം നടത്തി. സി.ഐ.സി മദീന ഖലീഫ സോണിൻ്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സി.ഐ.സി മദീന സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് വി.എൻ വിദ്യാർഥികളുമായി സംവദിച്ചു. സോണൽ വൈസ് പ്രസിഡന്റ് നഈം അഹ്‌മദ്, സെക്രട്ടറി അബ്ദുൽ കബീർ, മുഹമ്മദ് ജമാൽ, നൗഫൽ പാലേരി, മുഫീദ് ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.

സൗദി അറേബ്യയില്‍ NEOM ആഡംബര ലഗൂൺ റിസോർട്ട് ‘ട്രെയാം’ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി അറേബ്യയിലെ മനോഹരമായ മരുഭൂമിയുടെ ഭൂപ്രകൃതി കടലുമായി സംഗമിക്കുന്നിടത്ത് NEOM ൻ്റെ ‘ട്രെയാം’ (Treyam) റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു. അതിഥികൾക്ക് വിശ്രമിക്കാനും ഉത്തേജിപ്പിക്കാനും ഗംഭീരമായ പ്രകൃതിദത്ത ചുറ്റുപാടുകൾ ആസ്വദിക്കാനുമുള്ള ഒരു ഉയർന്ന സങ്കേതം ‘ട്രെയാം’ വാഗ്ദാനം ചെയ്യുന്നു. വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക വികസനമായ NEOM-ൻ്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് റിസോർട്ട്. ഗൾഫ് ഓഫ് അക്കാബയുടെ തെക്കേ അറ്റത്തുള്ള ഏറ്റവും മനോഹരവും നീലനിറത്തിലുള്ളതുമായ തടാകങ്ങളുടെ തുറക്കലിലുടനീളം സ്ഥിതി ചെയ്യുന്ന ട്രെയാം, സജീവമായ ജീവിതരീതികൾ പരീക്ഷിക്കാൻ അതിഥികളെ ക്ഷണിക്കുന്ന ഒരു ആഡംബര കവാടമായി നിലകൊള്ളുന്നു. 250 മുറികളുള്ള ആഡംബര റിസോർട്ടിന് ആതിഥേയത്വം വഹിക്കുന്ന പാലം പോലെയുള്ള അതിൻ്റെ വാസ്തുവിദ്യ വടക്കൻ, തെക്ക് തീരങ്ങളെ ബന്ധിപ്പിക്കുന്നു. പാലത്തിൻ്റെ നൂതനമായ മുൻഭാഗം അകലെ നിന്ന് സൂര്യാസ്തമയം പോലെയുള്ള ഒരു കാഴ്ച സൃഷ്ടിക്കുന്നു. അതിൻ്റെ മുകളിലും താഴെയുമുള്ള നിലകൾ താഴെയുള്ള…

റമദാൻ രാവുകളും പ്രത്യേക ഇഫ്താർ വിരുന്നുകളുമൊരുക്കി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ

വിശുദ്ധ മാസത്തിന്റെ ഉണർവ് പകരുന്ന വിശേഷവിരുന്നുകളൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സന്ദർശകർക്കും റമദാൻ മാസത്തിന്റെ നിറങ്ങളും രുചികളും അനുഭവച്ചറിയാനും വ്യത്യസ്തസംസ്കാരങ്ങളുമായി ഇടപഴകാനുമുള്ള അവസരങ്ങളാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്)യുടെ കീഴിൽ അണിയിച്ചൊരുക്കിയിട്ടുള്ളത്. പൊലിവേറും റമദാൻ രാവുകൾ ഒരുമയും സാഹോദ്യരവും വിളമ്പരം ചെയ്യുന്ന പുണ്യമാസത്തിന്റെ ആത്മീയതയും സാംസ്കാരികമായ വൈവിധ്യവും സമ്മേളിക്കുന്ന ‘റമദാൻ നൈറ്റ്സ്’ മാർച്ച് 22തൊട്ട് 24 വരെയുള്ള തീയതികളിൽ ഷാർജയിലെ വിവിധവിനോദകേന്ദ്രങ്ങളിൽ അരങ്ങേറും. സം​ഗീതത്തിന്റെയും പ്രത്യേക അലങ്കാരവെളിച്ചങ്ങളുടെയും അകമ്പടിയോടെയാണ് അൽ മജാസ് വാട്ടർഫ്രണ്ടിലെയും ഖോർഫക്കാൻ ബീച്ചിലെയും പരിപാടികൾ. പ്രത്യേക റമദാൻ മാർക്കറ്റ്, രുചികേന്ദ്രങ്ങൾ, തത്സമയ സം​ഗീതപരിപാടി എന്നിവയടങ്ങിയതാവും ഈ ദിവസങ്ങളിലെ അൽ ഹിറ ബീച്ചിലെ റമദാൻ രാവ്. സമയം രാത്രി 9 മുതൽ 11 വരെ. പ്രവേശനം സൗജന്യമാണ്. പ്രത്യേക ബാർബക്യു നോമ്പുതുറയും അറബിക് സം​ഗീതവും കൂടെ പാർക്കിലെ വിശേഷങ്ങളുമെല്ലാം സമ്മേളിപ്പിച്ചാണ് അൽ മുൻതസ പാർക്കിലെ റമദാൻ…

യുഎഇ 87 രാജ്യങ്ങളെക്കൂടി വിസ-ഓൺ-അറൈവൽ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

ദുബായ്: യുഎഇയുടെ വിദേശകാര്യ മന്ത്രാലയം (MoFA) വിസ ഇളവ് നയം അപ്‌ഡേറ്റുചെയ്‌തു. 87 രാജ്യങ്ങളിലെ പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ ഇനി എമിറേറ്റ്‌സിൽ പ്രവേശിക്കാം. ഈ അപ്‌ഡേറ്റിന് മുമ്പ്, 73 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ വിസ ഇളവ് അനുവദിച്ചിരുന്നു. വിനോദസഞ്ചാര പ്രക്രിയ കാര്യക്ഷമമാക്കാനും രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് തീരുമാനം. ഇന്ത്യയുൾപ്പെടെ 110 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യുഎഇ വിസ നിർബന്ധമാണെന്ന് പുതുക്കിയ പട്ടികയില്‍ കാണിക്കുന്നു. ജിസിസി പൗരന്മാർക്ക് വിസയോ സ്പോൺസർഷിപ്പോ ഇല്ലാതെ എളുപ്പത്തിൽ യുഎഇയിൽ പ്രവേശിക്കാൻ കഴിയും. അവർ എമിറേറ്റ്സില്‍ എത്തിച്ചേരുമ്പോൾ ഒരു ജിസിസി സ്റ്റേറ്റ് പാസ്‌പോർട്ടോ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം. 87 രാജ്യങ്ങളുടെ പട്ടിക 1. അൽബേനിയ 2. അൻഡോറ 3. അർജൻ്റീന 4. അർമേനിയ 5. ഓസ്ട്രേലിയ 6. ഓസ്ട്രിയ 7. അസർബൈജാൻ 8. ബഹ്റൈൻ 9. ബാർബഡോസ്…

സി.ഐ.സി മദീന ഖലീഫ സോൺ റമദാൻ സംഗമം സംഘടിപ്പിച്ചു

ദോഹ: “തഖ്‌വയും സ്വബ്റുമാണ് റമദാൻ” എന്ന തലക്കെട്ടിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ റമദാൻ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. പ്രപഞ്ചനാഥൻ മനുഷ്യരുടെ മാർഗദർശനത്തിനായി അവതരിപ്പിച്ച ഖുർആനിൻ്റെ വസന്തത്തെ ഹൃദയത്തിലേക്ക് ആവാഹിച്ച് ജീവിതത്തിൻ്റെ സമരമുഖത്തേക്കിറങ്ങുകയാണ് വിശ്വാസികളുടെ ദൗത്യമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എം.എം ശംസുദ്ദീൻ നദ്‌വി അഭിപ്രായപ്പെട്ടു. ആ ദൗത്യനിർവഹണത്തിനാവശ്യമായ ജീവിതസൂക്ഷ്മതയും വിശുദ്ധിയും ക്ഷമയും സ്ഥൈര്യവും നേടിയെടുക്കാനുള്ള പരിശീലനമാണ് റമദാൻ മാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഴത്തിലുള്ള പഠനവും മനനവും ആവശ്യപ്പെടുന്നതാണ് ഖുർആനിന്റെ പ്രമേയങ്ങളും ശൈലിയുമെന്ന് സി.ഐ.സി വക്റ സോൺ പ്രസിഡൻ്റ് ഷാനവാസ് ഖാലിദ് പറഞ്ഞു. സി.ഐ.സി മദീന ഖലീഫ സോൺ പ്രസിഡൻ്റ് അബ്ദുൽ ഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ കബീർ ഇ.കെ സ്വാഗതം പറഞ്ഞു. സി.ഐ.സി വൈസ് പ്രസിഡന്റ് അർഷദ് ഇ.സമാപനം നിർവഹിച്ചു. സംഗമത്തിൻ്റെ ഭാഗമായി മലർവാടി വിദ്യാർഥികൾക്ക് വേണ്ടി വിവിധ…

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ഫുജൈറ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തി

ഫുജൈറ: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് അബൂബക്കർ അഹ്‌മദും (കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ) യു എ ഇ ഫെഡറൽ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർക്കായി ഭരണാധികാരിയുടെ കീഴിൽ നടന്ന ഇഫ്താർ സംഗമത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കിരീടാവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു. പരസ്പരം റമളാൻ സന്ദേശങ്ങൾ കൈമാറിയ ഇരുവരും സദ്പ്രവർത്തനങ്ങളിൽ ലോക മുസ്‌ലിം സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും സംസാരിച്ചു. മർകസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളവും വിദേശരാഷ്ട്രങ്ങളിലും നടന്നുവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഭരണാധികാരിയുടെ ശ്രദ്ധയിൽപെടുത്തി. കൂടുതൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്താനും ഗ്രാൻഡ് മുഫ്‌തിയെന്ന നിലയിൽ ഇന്ത്യൻ മുസ്‌ലിംകളുടെ അഭിവൃദ്ധിക്ക് നേതൃത്വം നൽകാനും ശൈഖ് അബൂബക്കറിന് സാധിക്കട്ടെയെന്ന് ഭരണാധികാരി ആശംസിച്ചു.…

വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്ക് മൂന്നു മാസത്തെ പൊതുമാപ്പ് ഏർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ് : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MoI) രാജ്യത്ത് താമസ നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പ് 2024 മാർച്ച് 17 ശനിയാഴ്ച മുതൽ ജൂൺ 17 വരെ ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസികൾക്ക് നിശ്ചിത തുക പിഴയടച്ച് തീര്‍പ്പാക്കിയതിനുശേഷം ഒരു പുതിയ റെസിഡൻസി നേടി നിയമപരമായി താമസിക്കാൻ ഇത് അനുവദിക്കുന്നു. റെസിഡൻസി വിസയ്ക്കുള്ള പരമാവധി പിഴ 600 കുവൈറ്റ് ദിനാര്‍ (1,61,737 രൂപ) ആണ്. പിഴ അടയ്‌ക്കാനാകുന്നില്ലെങ്കിൽ, പിഴകളില്ലാതെ ഏതെങ്കിലും എക്‌സിറ്റ് പോയിന്റ് വഴി രാജ്യം വിടാം. എന്നാൽ, അവർ മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ നടപടിക്രമങ്ങൾ പാലിക്കണം. നിശ്ചിത കാലയളവിനുള്ളിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. അതായത്, കുവൈത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് മന്ത്രാലയം…

ദുബായ് ഭരണാധികാരിയുടെ കൈയ്യൊപ്പുള്ള 1978ലെ റോളക്സ് വാച്ച് 2 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) അൽ ഖൂസ് ജില്ലയിലെ അൽസെർക്കൽ അവന്യൂ വേദിയിൽ നടന്ന ലേലത്തിൽ ദുബായ് ഭരണാധികാരിയുടെ കൈയ്യൊപ്പുള്ള ഒരു അതുല്യ റോളക്സ് വാച്ച് 1.1 ദശലക്ഷം ദിർഹത്തിന് (2,48,42,615 രൂപ) ലേലത്തില്‍ വിറ്റു. ഈയിടെ ദുബായിൽ ആർഎം സോത്ത്‌ബൈസ് നടത്തിയ ഏറ്റവും അപൂർവ കാറുകളുടെയും വാച്ചുകളുടെയും ഉദ്ഘാടന ലേലത്തിലാണ് വാച്ച് വിറ്റത്. മൊത്തം 63.788 ദശലക്ഷം ദിർഹം (1,43,93,90,052 രൂപ) വിൽപ്പനയിലൂടെ നേടി. 1978-ൽ നിർമ്മിച്ച റോളക്‌സ് ഡെയ്‌റ്റോണയിൽ യു.എ.ഇയുടെ കോട്ട് ഓഫ് ആംസും അക്കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അറബിക് ഒപ്പും ഉണ്ട്. ആഢംബര വാച്ചിന് പുറമെ മൂന്ന് സൂപ്പർ കാറുകളും 10 മില്യൺ ദിർഹത്തിന് (22,56,79,534 രൂപ) ലേലത്തിൽ വിറ്റു. 2016മോഡല്‍ കൊയിനിഗ്സെഗ് അഗേര…