Flash News

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അമേരിക്കയെക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍

July 24, 2014

download (2)ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അമേരിക്കയെക്കാള്‍ കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപയോക്താവ് ശരാശരി 3 മണിക്കൂര്‍ 18 മിനുട്ട് (198 മിനുട്ട്) സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അമേരിക്കയില്‍ ശരാശരി ഉപയോഗം രണ്ടു മണിക്കൂര്‍ 12 മിനുട്ട് (132 മിനുട്ട്) മാത്രമാണ്.

ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍ കണ്‍സ്യൂമര്‍ലാബ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 18 നഗരങ്ങളിലെ 4000 സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് എറിക്‌സന്റെ പഠനത്തില്‍ പങ്കെടുത്തത്. 2014 ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായിരുന്നു പഠനം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ 40 ശതമാനവും ആപ്ലിക്കേഷനുകളിലാണ് ആളുകള്‍ ചെലവിടുന്നത്. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ദിവസത്തില്‍ 77 തവണ തങ്ങളുടെ ഫോണ്‍ പരിശോധിക്കുന്നവരാണെന്നാണ് പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ ദിവസവും നൂറിലേറെ തവണ ഫോണ്‍ നോക്കുന്നവരായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top