Flash News

പ്ളസ് ടു അനുവദിക്കാന്‍ ലീഗ് നേതാക്കള്‍ക്കായി പണം ആവശ്യപ്പെട്ടുവെന്ന് ഫസല്‍ ഗഫൂര്‍

July 24, 2014 , സ്വന്തം ലേഖകന്‍

briberyകോഴിക്കോട്: എം.ഇ.എസിന്‍െറ സ്കൂളിന് ഇത്തവണ പ്ളസ്ടു അനുവദിക്കാന്‍ ചിലര്‍ ലീഗ് നേതാക്കള്‍ക്കുവേണ്ടി തന്നോടും പണം ആവശ്യപ്പെട്ടതായി എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. മീഡിയവണ്‍ ചാനലിന്‍െറ സ്പെഷല്‍ എഡിഷന്‍ ചര്‍ച്ചയിലാണ് ഫസല്‍ ഗഫൂറിന്‍െറ വെളിപ്പെടുത്തല്‍.

സ്കൂള്‍ മാനേജര്‍മാരാണ് തന്നെ സമീപിച്ചത്. ലീഗ് നേതാക്കള്‍ക്ക് പണം കൊടുക്കണമെന്നും അതില്‍ എം.ഇ.എസും സംഭാവന നല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എം.ഇ.എസ് സാമൂഹികസേവന സംഘടനയാണെന്നും ഇതുകൊണ്ട് എന്തിന് കോഴ കൊടുക്കണമെന്നും മാനേജര്‍മാരോട് തിരിച്ചുചോദിച്ചു. ഇക്കാര്യം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ വിളിച്ചു അറിയിക്കുകയും ചെയ്തു.പ്ളസ്ടു വിഷയത്തില്‍ പെരുന്നാളിനുശേഷം കോടതിയെ സമീപിക്കുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top