Flash News
ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ വധിച്ചവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സൗദി പ്രൊസിക്യൂഷന്‍   ****   

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ രണ്ടിന്‌

July 28, 2014 , ജോയിച്ചന്‍ പുതുക്കുളം

image (8)ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ രണ്ടാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നു. രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന പിക്‌നിക്കില്‍ രുചികരമായ ഭക്ഷണത്തോടൊപ്പം വിവിധ കായിക മത്സരങ്ങളും നടത്തുന്നതാണ്‌. റോബിന്‍ മാമ്മന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റും അന്നേദിവസം നടക്കും.

ആന്റോ ജോസഫ്‌ പിക്‌നിക്ക്‌ കോര്‍ഡിനേറ്ററായി വിപുലമായ കമ്മിറ്റി പിക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഏവരേയും പിക്‌നിക്കിലേക്ക്‌ ക്ഷണിക്കുന്നതായി ആന്റോ ജോസഫ്‌ (കോര്‍ഡിനേറ്റര്‍), എസ്‌.എസ്‌. പ്രകാശ്‌ (പ്രസിഡന്റ്‌), റോഷിന്‍ മാമ്മന്‍ (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ വര്‍ഗീസ്‌ (സെക്രട്ടറി), സാമുവേല്‍ കോശി (ജോയിന്റ്‌ സെക്രട്ടറി), ബോണിഫസ്‌ ജോര്‍ജ്‌ (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

വിലാസം: St. Pauls Alba House, 2187 Victory Blvd, Staten Island, NY 10314.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആന്റോ ജോസഫ്‌ (കോര്‍ഡിനേറ്റര്‍) 347 524 3047, എസ്‌.എസ്‌. പ്രകാശ്‌ (പ്രസിഡന്റ്‌) 917 301 8885, ജോസ്‌ വര്‍ഗീസ്‌ (ട്രഷറര്‍) 917 817 4115, ബോണിഫസ്‌ ജോര്‍ജ്‌ (ട്രഷറര്‍) 917 415 6883).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top