Flash News

പ്രിയങ്കാ ഗാന്ധി നേതൃത്വത്തിലേക്കെന്ന് സൂചന; കോണ്‍ഗ്രസ്സില്‍ വന്‍ അഴിച്ചുപണികള്‍ വരുന്നു

August 4, 2014 , ഷാഹിദ് വൈപ്പി

Rahul-Gandhi-Priyankaന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് ആലോചന. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പ്രിയങ്കയെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടു വരണമെന്ന വികാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടെയില്‍ നിന്നും നേതാക്കളില്‍ നിന്നും ശക്തമായിരുന്നു

തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പരിശോധിക്കുന്ന എകെആന്റണി സമിതിക്ക് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ അഴിച്ചുപണി നടത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

പ്രിയങ്കാ ഗാന്ധിയെ ജനാര്‍ദ്ദന്‍ ദ്വിവേദിക്ക് പകരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കുകയോ ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്റ് ആക്കുകയോ ചെയ്യാനാണ് ആലോചന. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സജീവമായിരുന്ന പ്രിയങ്കാ ഗാന്ധി നേതൃനിരയിലേക്ക് വരണമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നതാണ്.

അതേസമയം പാര്‍ട്ടിയുടെ നേതൃനിരയില്‍ വരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേത് തന്നെയാവും. സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമ്മതിച്ചാല്‍ തന്നെ പ്രിയങ്ക വഴങ്ങുമോയെന്ന കാര്യം സംശയമാണ്. പ്രിയങ്ക നേതൃത്വത്തിലേക്ക് വന്നാല്‍ അത് രാഹുലിനെ ഒതുക്കുന്നതിന് തുല്യമാവുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒരു താരതമ്യം ആവശ്യമില്ലെന്നും മറു വിഭാഗം വാദിക്കുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തപ്രദേശില്‍ 80ല്‍ 71 സീറ്റും ബിജെപി തൂത്തുവാരിയത് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ്. ഷായെ വെല്ലുവിളിക്കണമെങ്കില്‍ പ്രിയങ്ക തന്നെ വേണമെന്ന അഭിപ്രായത്തിനും കോണ്‍ഗ്രസില്‍ മുന്‍തൂക്കമുണ്ട്. എന്തായാലും പ്രിയങ്കയുടെ സ്ഥാനാരോഹണം അടക്കം വന്‍ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top