Flash News

സാംസങ്ങിനെ മൈക്രോമാക്സ് പിന്തള്ളി

August 5, 2014 , സ്വന്തം ലേഖകന്‍

a52_1_061246173749ന്യൂദല്‍ഹി: സാംസങ്ങിനെ പിന്തള്ളി മൈക്രോമാക്സ് ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ ഏറ്റവും വലിയ വിതരണക്കാരായി. ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് വിപണിയുടെ 16.6 ശതമാനം മൈക്രോമാക്സ് സ്വന്തമാക്കിയപ്പോള്‍ 14.4 ശതമാനം മാത്രമാണ് സാംസങ്ങിന്‍െറ വിഹിതം. ആദ്യമായാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ സാംസങ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. ജനുവരി മാര്‍ച്ച് കാലയളവില്‍ മൈക്രോമാക്സ് മൂന്നാം സ്ഥാനത്തായിരുന്നു. മൂന്നാം സ്ഥാനത്തുള്ള നോക്കിയയുടെ വിഹിതം 10.9 ശതമാനമാണ്. ആഭ്യന്തര കമ്പനികളായ കാര്‍ബണും ലാവയുമാണ് നാലും അഞ്ചും സ്ഥാനത്ത്. യഥാക്രമം 9.5 ശതമാനവും 5.6 ശതമാനവുമാണ് ഇവരുടെ വിഹിതം.

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങ്ങാണ്. 19.1 ശതമാനം വിഹിതവുമായി മൈക്രോമാക്സാണ് രണ്ടാം സ്ഥാനത്ത്. കാര്‍ബണ്‍, മോട്ടറോള, നോക്കിയ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ആഗോളതലത്തില്‍ 10ാം സ്ഥാനത്താണ് മൈക്രോമാക്സ്.

ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ മൈക്രോമാക്സാണ് മുന്നില്‍. 15.2 ശതമാനമാണ് വിപണി വിഹിതം. രണ്ടാം സ്ഥാനത്തുള്ള നോക്കിയക്ക് 14.7 ശതമാനവും കാര്‍ബണ് 11.4 ശതമാനവുമാണ് വിഹിതം. കയറ്റുമതിയുടെ കണക്കുകള്‍ വിലയിരുത്തിയാണ് കൗണ്ടര്‍ പോയന്‍റ് ഈ കണ്ടത്തെല്‍ നടത്തിയിരിക്കുന്നത്. സാംസങ്ങുമായി താരതമ്യം ചെയ്താല്‍ മൈക്രോമാക്സിന്‍െറ വില വളരെ കുറവാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top