Flash News

വനിതാ പോലീസിനെ എടുത്തുയര്‍ത്തി ഷാരൂഖിന്റെ നൃത്തം

August 11, 2014

കൊല്‍ക്കത്ത: യൂണിഫോമിട്ട വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ എടുത്തുയര്‍ത്തി ബോളിവുഡ്താരം ഷാരൂഖ് ഖാന്‍ നൃത്തംചെയ്തതിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ഉയരുന്നു. പോലീസിന്റെ അച്ചടക്കമില്ലായ്മയുടെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. പോലീസ് കോണ്‍സ്റ്റബിള്‍ യൂണിഫോമില്‍ നൃത്തംചെയ്തത് ശരിയായില്ല എന്നാണ് വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പലരും അഭിപ്രായപ്പെടുന്നത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ഖാന്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനൊപ്പം നൃത്തംവച്ചത്. കൊല്‍ക്കത്ത പോലീസ് നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ‘ജെയ് ഹേ’ ഷോയ്ക്കിടെ ആയിരുന്നു സംഭവം.

യൂണിഫോമിട്ട പോലീസ് കോണ്‍സ്റ്റബിള്‍ താരത്തിനൊപ്പം നൃത്തംചെയ്തത് നിയമ ലംഘനമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും ബി ജെ പി നേതാവ് റിതേഷ് തിവാരിയും ആരോപിച്ചു. 21646_602209


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top