Flash News

കൈരളി കപ്പ്‌ ടൂര്‍ണ്ണമന്റ്‌ – ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോട്‌സ്‌ ക്ലബ്ബ്‌ ഇരുപത്തിയേഴാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍

August 13, 2014 , ജോയിച്ചന്‍ പുതുക്കുളം

image (6)ന്യൂയോര്‍ക്ക്‌: മലയാളി സ്‌പോട്‌സ്‌ ക്ലബ്‌ പ്രതിവര്‍ഷം ക്രമീകരിക്കുന്ന `കൈരളി കപ്പ്‌” ടൂര്‍ണ്ണമന്റ്‌ ഈ വര്‍ഷം ഓഗസ്‌റ്റ്‌ 30, 31 തിയ്യതികളില്‍ ന്യൂയോര്‍ക്കിലെ ക്യുവീന്‍സിലുള്ള `ക്യുവീന്‍സ്‌ ഫാം’ മൈതാനത്ത്‌ വെച്ച്‌്‌ ( 73-03 കോമണ്‍വെല്‍ത്ത്‌ ബുള്‍വാഡ്‌) നടത്തപ്പെടും.

മത്സരത്തിനായി ഈ വര്‍ഷം പങ്കെടുക്കുന്ന ടീമുകള്‍: ഡാളസ്‌ ഡൈനാമോസ്‌, ഡാളസ്‌ കാള്‍ടണ്‍, ഹൂസ്‌റ്റന്‍, ടോറോന്റോ, ഫിലഡെല്‍ഫിയ, ബള്‍ട്ടിമോര്‍, എഫ്‌.സി.ബ്രോങ്ക്‌സ്‌, എന്‍.വൈ.എം.സി. ഐലന്റേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ റെയ്‌ഞ്ചേഴ്‌സ്‌.

ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസം ബഹുമാന്യരായ കൗണ്‍സില്‍മാന്‍ മാര്‍ക്ക്‌ വെപ്രിനും, അസംബ്ലിമാന്‍ ഡേവിഡ്‌ വെപ്രിനും വിശിഷ്‌ടാതിഥികളായി എത്തുന്നു. ചെണ്ടയും അതോടൊപ്പമുള്ള സംഗീതോപകരണങ്ങളുമായി ന്യൂയോര്‍ക്ക്‌ `മല്ലു’ താള-മേള ഗ്രൂപ്പുകാര്‍ അവതരിപ്പിക്കുന്ന കേരളതനിമയാര്‍ന്ന സംഗീത അകമ്പടിയോടെ അവരെ സ്വാഗതമരുളികൊണ്ട്‌ സ്വീകരിക്കും. മേളക്കാരുടെ സപ്‌തസ്വരധാര അനര്‍ഗ്ഗളം ഒഴുക്കികൊണ്ട്‌ അവര്‍ ട്രോഫിസമ്മാനിക്കുന്ന അവസരത്തിലും ഹാഫ്‌ടൈമിലും കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ആവേശവും ആനന്ദവും പകരും.

ഉന്മേഷത്തിന്റേയും ഉണര്‍വ്വിന്റേയും ഈ രണ്ടുസുദിനങ്ങളുടെ ചിലവുകള്‍ക്ക്‌ പങ്കാളികളാകുന്നത്‌ ഈ ക്ലബ്ബിന്റെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും എന്നും ഞങ്ങള്‍ക്ക്‌ സഹായമായിനില്‍ക്കുന്നമുഖ്യ ആശ്രയദാതാവായ ടി.എസ്‌. ജോണാണ്‌ (Accamex Industries) കൂടാതെ തോമസ്‌മാത്യു (East Coast Capital) മഹാരാജ/ മഹാറാണി ഗ്രൂപ്പ്‌ (Maharaja and Maharani group of Companies), സജി തോമസ്‌ (Citicapital ) എന്നിവര്‍സഹായ സഹകരണങ്ങള്‍നല്‍കൂന്നു.

വിനോദപ്രിയരായ എക്ലാവരേയും പ്രസ്‌തുതമത്സരങ്ങള്‍ കണ്ടാസ്വദിക്കാന്‍ ഞങ്ങള്‍ ഹ്രുദയപൂര്‍വ്വം സ്വാഗതമരുളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക : ഈപ്പന്‍ ചാക്കോ (516 849 2832. സാക്ക്‌ മത്തായ്‌ 917-208-1714.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top