Flash News

‘പ്രവാസി വോട്ടവകാശം വിവാദത്തില്‍ മുക്കരുത്’

August 17, 2014 , സ്വന്തം ലേഖകന്‍

vote2മലപ്പുറം: പ്രവാസ സമൂഹത്തിന്‍െറ നിരന്തര സമ്മര്‍ദങ്ങള്‍ക്കുശേഷം ലഭിച്ച വോട്ടവകാശം വിവാദങ്ങളുണ്ടാക്കി ഇല്ലാതാക്കരുതെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശം ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തലാണ്. മുഴുവന്‍ പ്രവാസികള്‍ക്കും ജനാധിപത്യാവകാശം പ്രയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ അവ നടപ്പാക്കണം. മൗലികാവകാശങ്ങളായ വോട്ടവകാശം വിനിയോഗിക്കേണ്ടത് നേരിട്ടായിരിക്കണം. അതിനുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ രൂപപ്പെടുത്തണം. നിതാഖാത് അടക്കമുള്ള വിഷയങ്ങളില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടപ്പാകാതെ പോകുന്നതില്‍ യോഗം പ്രതിഷേധം അറിയിച്ചു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് ഡോ. സി.പി. ബാവഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ, പി.എം.കെ. കാഞ്ഞിയൂര്‍, ഹാഷിം കൊടിമേല്‍കൊടി, കെ.സി. അഹമ്മദ്, അഡ്വ. കെ.എം. ഹസൈനാര്‍, എം.എസ്. അലവി, എന്‍.എം. ശരീഫ്, എ.പി. ഉമര്‍, എം. പീര്‍മുഹമ്മദ് ബീമാപള്ളി, സി.കെ. ബീരാന്‍, കെ.വി. മുസ്തഫ, സിയാദ് ഷാനൂര്‍, നിസാര്‍ നൂര്‍മഹല്‍, എം.എസ്. മുഹമ്മദ്, എ.എ. വാഹിദ്, ഷുഹൈബ് അബ്ദുല്ലക്കോയ, സി.പി.വി. അബ്ദുല്ല, സി.കെ.പി. മമ്മു, എം.കെ. സമദ്, ഇബ്രാഹിം വലിയവീട്ടില്‍, എം. ബീരാന്‍ഹാജി, സി.കെ. ഷറഫലി എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top