Flash News

“ന്യൂയോര്‍ക്ക് റിവൈവല്‍ 2014”; കണ്‍‌വന്‍ഷനും സംഗീത ശുശ്രൂഷയും ആഗസ്റ്റ് 24 മുതല്‍

August 19, 2014 , നിബു വെള്ളവന്താനം

revivalന്യൂയോര്‍ക്ക്: രക്ഷാമര്‍ഗം മിനിസ്‌ട്രിയും ന്യൂയോര്‍ക്ക് ഹെബ്രോന്‍ ഐ.പി.സി. സഭയും സം‌യുക്തമായി നടത്തുന്ന ഒരാഴ്ചത്തെ ഉപവാസ പ്രാര്‍ത്ഥനയും വചന ധ്യാന യോഗങ്ങളും സംഗീത ശുശ്രൂഷകളും ആഗസ്റ്റ് 24 മുതല്‍ 31 വരെ ക്യൂന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. ദിവസവും പകല്‍ 9 മുതല്‍ 12 വരെ ഉണര്‍‌‌വ് യോഗങ്ങളും, വൈകീട്ട് 7 മുതല്‍ 9:30 വരെ പൊതുയോഗങ്ങളും ഉണ്ടായിരിക്കും. ആഗസ്റ്റ് 31 ഞായറാഴ്ച വൈകീട്ട് കണ്‍‌വന്‍ഷന്‍ സമാപിക്കും.

പ്രസിദ്ധരായ നിരവധി ദൈവദാസി ദാസന്മാര്‍ പരിശുദ്ധാത്മാവില്‍ ഒത്തുചേരുന്ന ആത്മീയ സംഗമത്തില്‍ ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, സം.ടി. മുഖത്തല, വി.വൈ. തോമസ്, നൂറുദ്ദീന്‍ മുള്ള, ജയിംസ് ജോര്‍ജ്, സാബു ജോര്‍ജ്, കെ. ജോണ്‍, ഡോ. ജോമോന്‍ ജോര്‍ജ്, ഡോ. ബാബു തോമസ്, സിസ്റ്റര്‍ മേരി ജോണ്‍ തുടങ്ങിയവര്‍ വചന ശുശ്രൂഷകള്‍ നടത്തും. രക്ഷാമര്‍ഗം മിനിസ്‌ട്രീസ് ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ബാബു തോമസ് 516 248 9598, പാസ്റ്റര്‍ ജോയി തോമസ് 516 884 1120, ബ്രദര്‍ വര്‍ഗീസ് തോമസ് 718 524 3246.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top