- Malayalam Daily News - http://www.malayalamdailynews.com -

നൂറോളം സ്ത്രീകളുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട മോര്‍ച്ചറി സൂക്ഷിപ്പുകാരന്റെ വിചാരണ ആരംഭിച്ചു

mm [1]ന്യൂയോര്‍ക്ക്: നൂറോളം സ്ത്രീകളുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട മോര്‍ച്ചറി സൂക്ഷിപ്പുകാരന്റെ വിചാരണ ആരംഭിച്ചു. അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയിലെ ഒരു മോര്‍ച്ചറിയില്‍ ജോലി ചെയ്യവെയാണ് ഹാമില്‍ടണ്‍ സ്വദേശിയായ കെന്നത്ത് ഡൗഗ്ലസ് മൃതദേഹങ്ങളോടു അപമര്യാദയായി പെരുമാറിയത്. 1976നും 1992നും മധ്യേയാണ് സംഭവം. മദ്യത്തിന്റെ മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നു താന്‍ മൃതദേഹങ്ങളെ പ്രാപിച്ചതെന്നു വിചാരണക്കിടെ ഡൗഗ്ലാസ് വെളിപ്പെടുത്തി.

രാത്രി ഷിഫ്റ്റില്‍ ജോലിക്കു വരുമ്പോള്‍ മാത്രമായിരുന്നു ഇത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ എന്താണ് സംഭവിക്കുന്നതെന്നു തനിക്കറിയില്ലായിരുന്നു. അര്‍ധനഗ്നനായി മൃതദേഹങ്ങളുടെ മുകളില്‍ കിടക്കാറുണ്ടായിരുന്നതായും ഡൗഗ്ലാസ് പറഞ്ഞു. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കാത്ത രാത്രികളില്‍ ഒന്നും സംഭവിച്ചിരുന്നില്ല. ലഹരിക്കു കീഴ്‌പ്പെടുമ്പോള്‍ തനിക്കു എന്താണു സംഭവിക്കുന്നതെന്നറിയില്ല.

അതേസമയം, ഡൗഗ്ലാസിന്റെ വാദങ്ങള്‍ അധികൃതര്‍ പൂര്‍മായും അംഗീകരിച്ചിട്ടില്ല. ഡൗഗ്ലാസിന്റെ സ്വഭാവ വൈകല്യത്തെക്കുറിച്ചു ഭാര്യ നേരത്തെ പരാതി നല്‍കിയിരുന്നു. ലൈംഗികബന്ധത്തില്‍ വിചിത്രമായ സ്വഭാവ രീതികളായിരുന്നു ഡൗഗ്ലാസിന്റേതെന്നു ഭാര്യ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, കാരെന്‍ റേഞ്ചെന്ന 19 കാരിയുടെ മൃതദേഹം റീ-പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ സ്വകാര്യഭാഗത്തു സെമന്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ഡൗഗ്ലാസിനെ കുടുക്കിയത്. ഡിഎന്‍എ പരിശോധനയിലൂടെ സെമന്‍ ഡൗഗ്ലാസിന്റേതാണെന്നു തെളിഞ്ഞതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

[2] [3] [4] [5] [6]