Flash News

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ആഗസ്റ്റ് 31-ന്

August 20, 2014 , ബിജു ചെറിയാന്‍

MASI EX COMMITTEE 2014ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണഘോഷം ആഗസ്റ്റ് 31 ഞായറാഴ്ച വിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് എസ്.എസ്. പ്രകാശ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റെജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍ (285 Clove Rd., Staten Island, New York 10310)ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് 12 മുതല്‍ നടത്തപ്പെടുന്ന ആഘോഷപരിപാടികളില്‍ നിയുക്ത ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ മുഖ്യാതിഥിയായിരിക്കും. മലയാളി മനസ്സുകളില്‍ എന്നും ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്ന വിഭവസമൃദ്ധമായ നാടന്‍ ഓണസദ്യയോടെ ആരംഭിക്കുന്ന പരിപാടികളില്‍ പങ്കുചേര്‍ന്ന് വിജയിപ്പിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി റെജി വര്‍ഗീസ് (കോ-ഓര്‍ഡിനേറ്റര്‍), ജോസ് വര്‍ഗീസ് (സെക്രട്ടറി), എസ്.എസ്. പ്രകാശ് (പ്രസിഡന്റ്), ബോണിഫസ് ജോര്‍ജ് (ട്രഷറര്‍), ശ്രീമതി പുഷ്പ മൈലപ്ര (ഫുഡ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.

groupതിരുവോണ സദ്യക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എസ്.എസ്. പ്രകാശ് അദ്ധ്യക്ഷത വഹിക്കുന്നതാണ്. ആത്മീയ ഗുരുശ്രേഷ്ഠനായ സ്വാമി ബോധി തീര്‍ത്ഥാനന്ദ (ശിവഗിരി മഠം, വര്‍ക്കല) റവ. ഫാ. അലക്സ് കെ. ജോയി (സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി വികാരി) എന്നിവര്‍ ഓണസന്ദേശം നല്‍കും. പ്രമുഖ നൃത്ത വിദ്യാലയമായ മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്സ് കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന “നൃത്തോത്സവ് 2014” തുടര്‍ന്ന് അരങ്ങേറും. സ്റ്റാറ്റന്‍ ഐലന്റിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള അസുലഭ അവസരം കൂടിയാണ് ഈ വര്‍ഷത്തെ കലാപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ കലാകാരനും കോറിയോഗ്രാഫറുമായ ഫ്രെഡ് കൊച്ചിനാണ് കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍. തിരുവോണ സദ്യയും, കലാപരിപാടികളും ആസ്വദിക്കുവാന്‍ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റജി വര്‍ഗീസ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) 646 708 6070, എസ്.എസ്. പ്രകാശ് (പ്രസിഡന്റ്) 917 301 8885, ജോസ് വര്‍ഗീസ് (സെക്രട്ടറി) 917 817 4115, ബോണിഫസ് ജോര്‍ജ് (ട്രഷറര്‍) 917 415 6883, ശ്രീമതി പുഷ്പ മൈലപ്ര (ഫുഡ് കോ-ഓര്‍ഡിനേറ്റര്‍) 646 469 2562, ഫ്രെഡ് കൊച്ചിന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) 908 414 0114, സാമുവേല്‍ കോശി (ജോ. സെക്രട്ടറി) 917 829 1030, റോഷിന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്) 646 262 7945.

MASI ONAM 2014_1bindiya


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top