Flash News

വെരി.റെവ. Dr. M.E. ഇടുക്കുള കോര്‍ എപ്പിസ്കോപ്പയുടെ സംസ്കാരം ശനിയാഴ്ച ന്യൂയോര്‍ക്കില്‍

August 20, 2014 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

frന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവക അംഗവുമായ മുട്ടാണിയില്‍ വെരി.റെവ. Dr. M.E. ഇടുക്കുള കോര്‍ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (175 Cherry Lane Floral Park, NY 11040 ) നടക്കും. സംസ്കാര ശുശ്രൂഷകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത സഖറിയ മാര്‍ നിക്കോളാവോസും, സൌത്ത് വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസും, ഇരു ഭദ്രാസനങ്ങളിലെയും വൈദീകരും നേതൃത്വം നല്‍കും. തുടര്‍ന്ന് Park Funeral Chapels, All Saints Cemetery-യില്‍ (855 Middle Neck RD, NY 11024) സംസ്കരിക്കും.

അടൂര്‍ വടക്കേടത്ത് തോട്ടത്തില്‍ ശോശാമ്മയാണ് സഹധര്‍മ്മിണി.
മക്കള്‍: സാജി ജോണ്‍ ഡോ. സേബു ഇടുക്കുള DMD
മരുമക്കള്‍: ജെറി ജോണ്‍, ലോറി സേബു
കൊച്ചു മക്കള്‍:സാമുവേല്‍ ജോണ്‍, അലീഷ, സമാന്ത

1957-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല വൈദീകരില്‍ ഒരാളായിരുന്ന വെരി.റെവ. Dr. M.E. ഇടുക്കുള കോര്‍ എപ്പിസ്കോപ്പ സത്യവിശ്വാസത്തോടെ ഏറെ ക്ലേശങ്ങള്‍ സഹിച്ച്‌ സഭയുടെ വളര്‍ച്ചയ്‌ക്കായി വിവിധ ദേവാലയങ്ങള്‍ ആരംഭിച്ചു. സൌത്ത് വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിനു വേണ്ടി ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസ് ഭദ്രാസന തലത്തില്‍ കൂടിയ പ്രതിനിധിയോഗത്തില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനയും, അനുശോചനവും രേഖപ്പെടുത്തി.

കോര്‍ എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ മലങ്കര സഭാ മാനേജിഗ്കമ്മറ്റി അംഗങ്ങളായ ഫാ. ദാനിയേല്‍ പുല്ലേലില്‍, ശ്രി. പുലിക്കോട്ടില്‍ ഐ ജോയ്, ശ്രി. പോള്‍ കറുകപിള്ളില്‍, ശ്രി. കോരസണ്‍ വര്‍ഗീസ്‌, എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കോര്‍ എപ്പിസ്കോപ്പ വികാരിയായി സേവനം അനുഷ്ട്ടിച്ച ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് ദേവാലയത്തിന് വേണ്ടി വികാരി ഫാ.ഹാം ജൊസഫ്, സഭാ മാനേജിഗ് കമ്മറ്റി അംഗം ഡീക്കന്‍.ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 941-488-2650


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top