Flash News

ഫാ. ഡോ.എന്‍. ജെ. തോമസ്‌ റമ്പാന്‍ ദിവംഗതനായി

August 23, 2014 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

NJപത്തനാപുരം: പത്താനാപുരം മൌണ്ട് താബോര്‍ ദയറായിലെ ആദ്യ കാലഅംഗങ്ങളിലോരാളായിരുന്ന വന്ദ്യ തോമസ്‌ റമ്പാച്ചന്‍ ദിവംഗതനായി. പത്താനാപുരം മൌണ്ട് താബോര്‍ ദയറയില്‍ വച്ചായിരുന്നു വന്ദ്യ ഡോ.എന്‍.ജെ തോമസ്‌ റമ്പാച്ചന്‍റെ ദേഹവിയോഗം.

പത്താനാപുരം മൌണ്ട് താബോര്‍ ദയറായിലെ ആദ്യ കാലഅംഗങ്ങളിലോരാളായിരുന്ന വന്ദ്യ തോമസ്‌ റമ്പാച്ചന്‍ ബ്രഹ്മവാര്‍ ഭദ്രാസനത്തില്‍ 19 വര്‍ഷത്തോളം ശുശ്രൂഷ അനുഷ്ടിച്ചു. ബ്രഹ്മവാര്‍ എസ്.എം.എസ് സ്കൂള്‍ സ്ഥാപകനായിരുന്നു റമ്പാച്ചന്‍. വന്ദ്യ റമ്പാച്ചന്‍റെ സംസ്കാരശുശ്രൂഷകള്‍ ഓഗസ്റ്റ്‌ 26 ന് ( ചൊവ്വ ) വൈകുന്നേരം 3 മണിക്ക് നടക്കും.

1959 മുതല്‍ 1964 വരെ ജര്‍മനിയില്‍ ഉപരിപഠനം നടത്തിയ റമ്പാച്ചന്‍ ഫിലിപ്സ് സര്‍വകലാശാലയില്‍ നിന്നും ഹിസ്ടറി ഓഫ് റിലിജിയന്‍സില്‍ ഡോക്ട്രേറ്റ് നേടി. രണ്ടു പ്രാവശ്യം വിശുദ്ധ നഗരമായ യരുശലേം യാത്ര നടത്തിയിട്ടുണ്ട്. പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ് കൊളേജിന്റെ ആദ്യകാലങ്ങളില്‍ 1964 മുതല്‍ 1986 വരെ വൈസ് പ്രിന്‍സിപ്പല്‍ ആയും 1968 മുതല്‍ 1976 വരെ പ്രിന്‍സിപ്പല്‍ ആയും സേവനം അനുഷ്ടിച്ചു. ഇംഗ്ലീഷ്, സിറിയക് എന്നീ വിഷയങ്ങളില്‍ അദ്ധ്യാപകന്‍ കൂടിയായിരുന്ന റമ്പാച്ചന്‍ 1976-ല്‍ റിട്ടയര്‍ ചെയ്തതിനെ തുടര്‍ന്ന് 1977 മുതല്‍ ദേവലോകം അരമനയില്‍ സുന്നഹദോസ് ഓഫീസ് സെക്രട്ടറിയായി 7 വര്‍ഷം സേവനം അനുഷ്ടിച്ചു. അതിനുശേഷം ബ്രഹ്മവാര്‍മിഷന്‍ പ്രവര്‍ത്തനങ്ങളുമായി 18 വര്‍ഷം പ്രവര്‍ത്തിച്ചു. കന്നഡ, കൊങ്ങിണി ഭാഷകളില്‍ ആദ്യമായി വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും ആരംഭിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top