Flash News

പിതാവ് വാങ്ങിയ വായ്പക്ക് മകനെ പണയവസ്തുവാക്കി

August 31, 2014 , സ്വന്തം ലേഖകന്‍

upset boy against a wallജയ്പൂര്‍: പിതാവ് വായ്പ വാങ്ങിയ പണം തിരികെ വസൂലാക്കാന്‍ 13കാരനെ പണയവസ്തുവാക്കി. ജഗത്പുര മേഖലയിലെ ഒരു വഴിയോര ഭക്ഷണക്കടയില്‍നിന്നും കുട്ടിയെ ബാലാവകാശ പ്രവര്‍ത്തകര്‍ രക്ഷിച്ചു. ബിഹാറിലെ മധുബാനി ജില്ലയില്‍നിന്നാണ് ബാലനെ ജയ്പൂരില്‍ എത്തിച്ചത്. അവനെ കൊണ്ടുവന്ന് ഭക്ഷണശാലയില്‍ ജോലിക്ക് നിര്‍ത്തിയ ബിഹാറുകാരനായ ഗുന്നിലാല്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

കുട്ടിയുടെ അര്‍ധ സഹോദരിയുടെ വിവാഹം നടത്തുന്നതിനായി പിതാവ് പണം കടം വാങ്ങിയത് ഇയാളില്‍നിന്നാണ്. പണം തിരികെ ലഭിക്കാതായതോടെ മകനെ വിട്ടുകൊടുക്കുന്നതിന് പിതാവിനുമേല്‍ സമ്മര്‍ദം ചെലുത്തിയ ഗുന്നിലാല്‍, അവനെ ജയ്പൂരിലത്തെിച്ച് ജോലിക്ക് നിര്‍ത്തുകയും മാസം തോറും 3000 രൂപ കൈപ്പറ്റുകയും ചെയ്തു. ഇത്തരത്തില്‍ നാലിലധികം മാസങ്ങളായി ഇതിനകം 13,000 രൂപയോളം വീട്ടിക്കഴിഞ്ഞതായും കുട്ടി പറഞ്ഞു. പണം നല്‍കുന്നതിനായി താന്‍ ദിവസവും എട്ടുമണിക്കൂറിലധികം ജോലിചെയ്തതായും ആഹാരവും കിടക്കാന്‍ ഇടവും ലഭിച്ചതായും പറഞ്ഞു.

വനിതകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്നേഹ് ആന്‍ഗന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് കുട്ടികളെ രക്ഷിച്ചത്. ജയ്പൂരിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് കുട്ടി രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. കുട്ടിയെ ബിഹാറിലേക്ക് തിരികെ അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top