Flash News

തസ്ലിമ നസ്രീന് ഒരുവര്‍ഷത്തേക്ക് കൂടി വിസ

September 1, 2014

 

21647_607100ന്യൂഡല്‍ഹി: വിവാദസാഹിത്യകാരി തസ്ലിമ നസ്രീന് ഒരുവര്‍ഷത്തേക്ക് വിസാകാലാവധി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2015 ആഗസ്ത് വരെ ഇന്ത്യയില്‍ തങ്ങാനാണ് വിസ അനുവദിച്ചിരിക്കുന്നത്. നേരത്തെ ഒരുവര്‍ഷത്തേക്ക് ഇന്ത്യയില്‍ തങ്ങാനുള്ള റെസിഡന്റ് പെര്‍മിറ്റിന് അവര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം രണ്ട് മാസത്തേക്കുള്ള വിസ മാത്രമാണ് അനുവദിച്ചത്. ഇതേ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി തസ്ലിമ നസ്രിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മുസ്ലിം മതമൗലികവാദികളില്‍ നിന്ന് വധഭീഷണി നേരിട്ടതിനെത്തുടര്‍ന്ന് 1994 മുതല്‍ പ്രവാസ ജീവിതം നയിക്കുകയാണ് ബാംഗ്ലാദേശുകാരിയായ തസ്ലിമ. സ്വീഡിഷ് പൗരത്വം സ്വീകരിച്ചിരിക്കുയാണ് അവര്‍. 2004 മുതല്‍ തുടര്‍ച്ചയായി അവര്‍ക്ക് ഇന്ത്യ വിസ അനുവദിച്ചിട്ടുണ്ട്. 20 വര്‍ഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായി കഴിയുകയാണ്. കൊല്‍ക്കത്തയില്‍ സ്ഥിരമായി താമസിക്കാനുള്ള ആഗ്രഹം അവര്‍ മിക്കപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top