Flash News

കശ്മീര്‍: ഒരുലക്ഷത്തോളം പേരെ രക്ഷപ്പെടുത്തി

September 11, 2014

 

People being evacuated from Khudwani and Nowpora as water level in Vaishav nallah has increased in Kulgam district of Jammu and Kashmir on Sept 3, 2014. (Photo: IANS)ശ്രീനഗര്‍: യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുന്ന ജമ്മു കശ്മീരില്‍ ആറു ലക്ഷം പേര്‍ സഹായം കാത്ത് കഴിയുന്നുവെന്ന് വിലയിരുത്തല്‍. ഇതുവരെ വരെ ഒരുലക്ഷത്തോളം രക്ഷപ്പെടുത്തിയതായി പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഇരുന്നൂറിലേറെപ്പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

പ്രളയം ഏറ്റവുമധികം ദുരന്തമുണ്ടാക്കിയ ശ്രീനഗറില്‍ വെള്ളം താണുതുടങ്ങി. സൈന്യം 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.പ്രളയത്തില്‍ കുടുങ്ങിയ 28 അംഗ പാകിസ്താന്‍ ഗോള്‍ഫ് ടീമിനേയും നേപ്പാള്‍ അമ്പാസിഡറേയും സൈന്യം രക്ഷപ്പെടുത്തി.

ശ്രീനഗര്‍-ലേ പാതയിലൂടെ വണ്ടികള്‍ ഓടിത്തുടങ്ങി. കത്ര-ഉധംപുര്‍ തീവണ്ടിഗതാഗതവും പുനരാരംഭിച്ചു. എന്നാല്‍, വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നേരെയായിട്ടില്ല. ജമ്മു കശ്മീരില്‍ കുടുങ്ങിയ സഞ്ചാരികളെ സഹായിക്കാന്‍ ശ്രീനഗറില്‍ നിന്നും ലേയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കൂലി 2,800 രൂപയും 3000 രൂപയുമായി നിജപ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top