Flash News

ഒരേ ദിവസം മിസോറിയിലും ടെക്സാസിലും രണ്ട് വധശിക്ഷ നടപ്പാക്കി

September 12, 2014 , പി.പി. ചെറിയാന്‍

bothമിസോറി: കൊളംബിയ റൂബി റ്റ്യൂസ്ഡെ റസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ 1998 ജൂലൈ 4 ന് വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി ഏള്‍ റിംഗൊയുടെ വധശിക്ഷ സെപ്റ്റംബര്‍ 10 ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മിസോറിയില്‍ നടപ്പാക്കി. റസ്റ്റോറന്റ് കൊളള നടത്തുന്നതിനിടയിലാണ് പോയ്സര്‍, ബേ സിംഗര്‍ എന്നിവരെ കൊലപ്പെടുത്തിയത്. ഗവര്‍ണ്ണര്‍ ജെ നിക്സന്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ചിരുന്നു. മിസോറിയില്‍ ഈ വര്‍ഷം നടപ്പാക്കിയ എട്ടാമത്തെ വധശിക്ഷയായിരുന്നു ഏള്‍ റിംഗോയുടേത്.

അന്നേ ദിവസം തന്നെയാണ് ടെക്സസില്‍ വില്ലി ടോര്‍ട്ടിയുടെ വധശിക്ഷയും നടപ്പാക്കിയത്. മുന്‍ ഭാര്യയേയും ഭാര്യ സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് ആറ് മണിക്കാണ് വധശിക്ഷ നടപ്പാക്കിയത്. ഇരുവരുടേയും വധശിക്ഷ മാരകമായ വിഷമിശ്രിതം കുത്തിവെച്ചാണ് നടപ്പാക്കിയത്. ടെക്സാസിലേത് ഈ വര്‍ഷത്തെ എട്ടാമത്തെ വധശിക്ഷയാണ്.

വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പ്രതിഷേധ പ്രകടനങ്ങളും പബ്ലിക്ക് ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഇതുവരെ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി പേരാണ് ഈയ്യിടെ നിരപരാധികളാണെന്ന് കണ്ടെത്തി ജയില്‍ മോചിതരായത്. മനുഷ്യന് മനുഷ്യന്റെ ജീവനെടുക്കുവാന്‍ അവകാശമില്ല എന്നാണിവരുടെ വാദം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top