Flash News

യു.എസ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് അഞ്ചിരട്ടിയാക്കി

September 14, 2014

 

us-passport[1]വാഷിംഗ്ടണ്‍: യു.എസ് പൗരത്വം ഉപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ആവശ്യമുള്ള ഫീസ് അധികൃതര്‍ അഞ്ചിരട്ടിയായി വര്‍ദ്ധിപ്പിച്ചു.

2008 ന് ശേഷം യു.എസ് പൗരത്വം വേണ്ടെന്നുവെയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. 2001 നും 2008 നും ഇടയില്‍ 4000 പേര്‍ പൗരത്വം ഉപേക്ഷിച്ചപ്പോള്‍ 2013 ല്‍ മാത്രം 3000 പേരാണ് അത് വേണ്ടെന്നുവെച്ചത്.

ഈ പ്രവണത അവസാനിപ്പിക്കാനാണ് ഫീസ് 450 ഡോളറില്‍ നിന്ന് 2350 ഡോളറാക്കിയത്. അതുമാത്രമല്ല നടപടിക്രമങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കി. അമേരിക്കന്‍ കൗണ്‍സിലില്‍ പലതവണ ഹാജരാകുകയും നിരവധി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യണം.

യുഎസ് പൗരത്വം നേടിയ അന്യനാട്ടുകാരല്ല പൗരത്വം ഉപേക്ഷിക്കുന്നവരില്‍ കൂടുതല്‍ പേരും; അമേരിക്കന്‍ സ്വദേശികള്‍ തന്നെയാണ്. പ്രത്യേകിച്ചും മറ്റുരാജ്യങ്ങളിലെ സ്ഥിരതാമസക്കാരോ പൗരത്വം നേടിയവരോ.

മറ്റുരാജ്യങ്ങളില്‍ താമസിക്കുമ്പോഴും യുഎസ് പൗരത്വമുള്ളവര്‍ യുഎസ്സില്‍ വമ്പന്‍ തുക നികുതിയടക്കേണ്ടി വരും. ഈ നികുതിയില്‍ നിന്ന് രക്ഷപ്പെടാനാണ് യുഎസ് പൗരത്വം ഇവര്‍ ഉപേക്ഷിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top