Flash News

ബസ് തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

September 20, 2014 , സ്വന്തം ലേഖകന്‍

f3720726bfa7_thumb_3ഒല്ലൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് തട്ടി നിയന്ത്രണം വിട്ട ബൈക് മറ്റൊരു ബൈകുമായി കൂട്ടിയിടിച്ച് റോഡില്‍ തലയടിച്ച് വീണ യുവാവ് മരിച്ചു. കുന്നംകുളം പൂശംപിള്ളി കാക്കശേരി വീട്ടില്‍ ബാബുവിന്‍െറ മകന്‍ റോബിനാണ് (27) മരിച്ചത്.

വെള്ളിയാഴ്ച 9.30 ഓടെ ഒല്ലൂര്‍ സെന്‍റ് മേരീസ് കോണ്‍വന്‍റിന് സമീപമായിരുന്നു അപകടം. ബൈകില്‍ ഒല്ലൂരിലേക്ക് വരികയായിരുന്ന റോബിന്‍ മറ്റൊരു വാഹനത്ത മറികടക്കുന്നതിനിടെയാണ് അപകടം. ആക്ട്സ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: റോസിലി. സഹോദരങ്ങള്‍: സിബിന്‍, അബിത, സബിത.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top