Flash News

ഇന്തോ-അമേരിക്കന്‍ പ്രസ്ക്ലബ് കേരളത്തിലെ മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് വിദ്യാര്‍ത്ഥിക്ക് പുരസ്കാരം ഏര്‍പ്പെടുത്തി

September 22, 2014 , IndoAmerican PressClub

Indo-American Press Club officialsന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐ.എ.പി.സി) കേരളത്തിലെ മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് വിദ്യാര്‍ത്ഥിക്ക് പുരസ്കാരം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ പുതുതായി തുടങ്ങിയ ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടുന്ന വിദ്യാര്‍ത്ഥിക്ക് 10001 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചതായി ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തന സാഹചര്യം മെച്ചപ്പെടുത്തുക, പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന, അച്ചടി-ദ്യശ്യ-ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങള്‍, മീഡിയാ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന കൂട്ടായ്മയാണ് ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലബ്‌. ആഗോള തലത്തില്‍ മാധ്യമ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കി അമേരിക്കയിലുള്ള ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ മാധ്യമ കൂട്ടായ്മകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്തോ-അമേരിക്കന്‍ പ്രസ്‌ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ തുടക്കമായാണ് കേരളത്തിലെ ഏറ്റവും ആദ്യത്തേതും ബൃഹത്തുമായ തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ കീഴിലെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒന്നാം റാങ്ക് നേടുന്ന വിദ്യാര്‍ത്ഥിക്ക് ക്യാഷ് അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചത്.

അജയ്‌ഘോഷ് (പ്രസിഡന്റ്), ജോണ്‍സണ്‍ പുഞ്ചക്കോണം (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജേക്കബ് ഈശോ (വൈസ് പ്രസിഡന്റ്) ജില്ലി വി. സാമുവേല്‍ (വൈസ് പ്രസിഡന്റ്) വിനീത നായര്‍ (ജനറല്‍ സെക്രട്ടറി), മിനി നായര്‍ (സെക്രട്ടറി), ജെയ്സണ്‍ മാത്യു (സെക്രട്ടറി), ഫിലിപ്പ് മാരേട്ട് (സെക്രട്ടറി), രാജശ്രീ പിന്റോ (ട്രഷറര്‍), ബാബു ടി. തെക്കേക്കര (ജോ. ട്രഷറര്‍), ജിന്‍സ്മോന്‍ സഖറിയ (ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍സ്), എ.സി ജോര്‍ജ് ( വൈസ് ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍സ്), മാത്യു മൂലച്ചേരിൽ (നാഷണൽ കോർഡിനേറ്റർ, ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍സ്) ജെയിന്‍ മാത്യു മുണ്ടയ്ക്കല്‍ (സെക്രട്ടറി, ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍സ്) എന്നിവരാണ് ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലബ്‌ ഭാരവാഹികള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top