Flash News
ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്   ****    ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ്; ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്   ****    വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം “എന്റെ കാവ്യഭാവനകള്‍” പ്രകാശനം ചെയ്തു   ****    ഫ്‌ളോറന്‍സ് ദുരന്ത ബാധിതര്‍ക്ക് ഭക്ഷണ പാക്കറ്റുകളുമായി പ്രസിഡന്റ് ട്രം‌പ്   ****    രണ്ട് വയസ്സുള്ള കുട്ടി വീടിന് പുറത്ത് – അകത്ത് മദ്യലഹരിയിലായിരുന്ന മാതാവ് അറസ്റ്റില്‍   ****   

‘ബൈബിള്‍ ഫിസ്റ്റ്’ ഒക്‌ടോബര്‍ 2 മുതല്‍ 11 വരെ ഡാളസ്സില്‍

October 1, 2014 , പി. പി. ചെറിയാന്‍

bible000ലൂയിസ് വില്ല (ടെക്സസ്സ്) : ഡാളസ് – ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ബ്രദറണ്‍ ചര്‍ച്ചുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബൈബിള്‍ ഫിസ്റ്റ്’ ഒക്‌ടോബര്‍ 2 മുതല്‍ 11 വരെയുള്ള തിയ്യതികളില്‍ നടക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

തിരുവചന വെളിച്ചത്തിലുള്ള പ്രഭാഷണ പരമ്പരകള്‍ക്കും, ബൈബിള്‍ ക്ലാസുകള്‍ക്കും സുപ്രസിദ്ധ സുവിശേഷ പ്രഭാഷകന്‍, വേദാദ്ധ്യാപകന്‍ എന്നീ നിലകളില്‍ ക്രൈസ്തവ കേരളത്തിന് സുപരിചിനായ ബ്രദര്‍ വര്‍ഗ്ഗീസ് നേതൃത്വം നല്‍കും.

ഒക്‌ടോബര്‍ 2, 3 തിയ്യതികളില്‍ വൈകീട്ട് 7 മുതല്‍ 8.30 വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പലിലും, ഒക്‌ടോബര്‍ 4 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 8.30 വരെ ഇര്‍വിങ്ങ് ഡാളസ് ബ്രദറണ്‍ അസംബ്ലിയിലും, ഒക്‌ടോബര്‍ 5 ഞായറാഴ്ച രാവിലെ 9 മുതല്‍ 1 വരെ ഇര്‍വിങ്ങ് ബെത്ത്‌ ബെയ്ദാ ബൈബിള്‍ ചാപ്പലിലും, ഒക്‌ടോബര്‍ 8 ബുധനാഴ്ച വൈകീട്ട് 7.30 മുതല്‍ 8.30 വരെ എഡ്മണ്ട്‌സ് ലെയ്ന്‍ ബൈബിള്‍ ചാപ്പല്‍ ലൂയിസ് വില്ലായിലും, ഒക്‌ടോബര്‍ 9, 10 വൈകീട്ട് 7 മുതല്‍ 8.30 വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് നോര്‍ത്ത് ബൈബിള്‍ ചാപ്പലിലും, ഒക്‌ടോബര്‍ 11 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 8.30 വരെ മസ്‌കിറ്റ് ബ്രദറണ്‍ അസംബ്ലിയിലും, ഒക്‌ടോബര്‍ 12 രാവിലെ 9.45 മുതല്‍ 1 മണിവരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പലിലുമാണ് ‘ബൈബിള്‍ ഫീസ്റ്റ്’ ഒരുക്കിയിരിക്കുന്നത്.

ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക്കല്‍ ചര്‍ച്ചുമായി ബന്ധപ്പെടേണ്ടതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top