Flash News

കെ.വി ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

October 1, 2014 , മാത്യു മൂലേച്ചേരില്‍

kv george

അമലഗിരി ഓട്ടക്കാഞ്ഞിരം കൊല്ലപ്പള്ളില്‍ കെ.വി ജോര്‍ജ് (77) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ഒക്ടോബര്‍ 3 (വെള്ളി) വൈകിട്ട് 6 മുതല്‍ 9 മണിവരെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഡാല്‍റ്റണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് പൊതുദര്‍ശനം നടക്കും.

ശവസംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 4 (ശനി) രാവിലെ 9:30ന് വെസ്റ്റ് ഹെമ്‌സ്റ്റഡിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആരംഭിക്കുന്നതും ശുശ്രൂഷകള്‍ക്കു ശേഷം ഫാമിങ്ഡെയിലിലുള്ള സെന്റ് ചാള്‍സ് റിസറക്ഷന്‍ സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

ഭാര്യ എല്‍സമ്മ വയല നിരവത്ത് കുടുംബാംഗമാണ്. ബൈജു (യു.കെ), ബിജു (ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളും, കുളത്തൂര്‍ക്കടവ് ഇളംപ്ലാശ്ശേരില്‍ നൈജ (യു.കെ), മറ്റത്ത് പാലക്കത്തകിടി ഷീജ (ന്യൂയോര്‍ക്ക്) എന്നിവര്‍ മരുമക്കളുമാണ്. കെ.വി ജോസഫ്, പെണ്ണമ്മ, തങ്കമ്മ, ചിന്നമ്മ, കുഞ്ഞമ്മ, കെ.വി സെബാസ്റ്റ്യന്‍ (എല്ലാവരും യു.എസ്.എ) എന്നിവരാണ് പരേതന്റെ സഹോദരങ്ങള്‍.

ഫ്യൂണറല്‍ ഹോമിന്റെ വിലാസം: Dalton funeral home, 29 Atlantic ave, Florak Park – NY 11040
ചര്‍ച്ചിന്റെ വിലാസം: St Mary’s syro malabar catholic church, 875 Hempstead ave, West Hemstead, ny 11552
സെമിത്തേരിയുടെ വിലാസം: ST. Charles / Resurrection, 2015 Wellwood ave, Farmingdale, ny – 11735

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top