Flash News
തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****    ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്‌; പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്   ****    മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം   ****   

അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മോദിയുടെ വാഗ്ദാനവും, പ്രത്യാശയും, പ്രസ്താവനയും

October 14, 2014 , ബ്ലസന്‍ സാമുവേല്‍

blesson title

Blessonകൊട്ടും കുരവയും ബഹളങ്ങളുമൊക്കെയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. അമേരിക്കയിലെ ഇന്ത്യക്കാര്‍ ഏറെ ആകാംക്ഷയോടെയായിരുന്നു മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ കണ്ടത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു മഹാസംഭവം തന്നെയെന്ന രീതിയില്‍ ഇന്ത്യയിലെ വന്‍‌കിട മാധ്യമങ്ങള്‍ നാഴികക്ക് നാല്പത് വട്ടം വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിച്ചുകൊണ്ടിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ നേതാക്കള്‍, പ്രത്യേകിച്ച് മോദിയെ പിന്തുണക്കുന്ന നേതാക്കള്‍, ഈ സന്ദര്‍ശനം ചരിത്ര സംഭവമാക്കാന്‍ അങ്ങോട്ടുമിങ്ങോട്ടും ഓട്ടാത്തോടെയോട്ടമായിരുന്നു. ചില സ്റ്റേജ് ഷോകള്‍ കാണാന്‍ പോയപ്പോള്‍ ബാഡ്ജ് എന്ന മഹാത്ഭുതം കെട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടുകയും ആ ഓട്ടത്തിനിടയില്‍ മറ്റൊരുത്തന്റെ ചെവിയില്‍ എന്തോ വലിയ രഹസ്യം പറയുന്ന നമ്മുടെ മലയാളി സംഘടനാ നേതാക്കന്മാരെ പോലെയായിരുന്നു ഇവരുടെ ഓട്ടം. മോദിയെ വരവേല്‍ക്കുന്നത് അമേരിക്കന്‍ പ്രസിഡന്റല്ല ഇവരാണെന്ന രീതിയില്‍ അമേരിക്കയിലെ മോദി നേതാക്കള്‍ തലങ്ങും വിലങ്ങുമോടി കഷ്ടപ്പെടുകയുണ്ടായി. മോദിക്ക് വലിയ പിടിപാടില്ലാത്ത നമ്മുടെ കേരളത്തിലെ ഇവിടെയുള്ള നേതാക്കന്മാരുടെ ഓട്ടം കാണേണ്ടി വന്നില്ല. അതായിരുന്നെങ്കില്‍ ഇതായിരുന്നില്ല കഥ. മോദി വരുന്നത് തന്റെ ഒരാളുടെ മിടുക്കുകൊണ്ടാണെന്നും തന്നെ മാത്രം കാണാനാണ് അമേരിക്കയില്‍ വരുന്നതെന്നും വെച്ചങ്ങു കാച്ചിയേനേം.

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top