Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

അഭയ കേസ് വീണ്ടും വഴിത്തിരിവിലേക്ക്

October 15, 2014 , ആന്‍സി വര്‍ഗീസ്

ABHAYA-CASE-e1413394984519

സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ രാസപരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ പ്രതികളായ അനലിസ്റ്റ് ചിത്രയും ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീതയും ഇന്നലെ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായപ്പോള്‍.

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനയുടെ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയിട്ടില്ലെന്നു പ്രതികള്‍ കോടതിയില്‍ വീണ്ടും അവകാശപ്പെട്ടു. രാസപരിശോധനാ ലാബിലെ മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീത, അനലിസ്റ്റ് എം. ചിത്ര എന്നിവര്‍ വീണ്ടും മൊഴി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയിലുള്ള രേഖകളില്‍ വ്യക്തത വരുത്തുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. ഇതനുസരിച്ച് ഇന്നലെ കോടതിയിലെത്തിയ പ്രതികള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നു പ്രതിഭാഗത്തിനു തെളിവു നല്‍കാന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചു. വര്‍ക്ക് ബുക്ക് തിരുത്തിയതായി ആരോപിച്ചു വന്ന വാര്‍ത്തയും ഇതിനെത്തുടര്‍ന്നു ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹര്‍ജിയുമാണു കേസിനാധാരം.

വര്‍ക്ക് രജിസ്റ്റര്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ എട്ടിടത്തു തിരുത്തല്‍ നടത്തിയതായി കണ്ടെത്തി. ആന്തരികാവയവങ്ങളില്‍ പുരുഷ ബീജത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നതു തിരുത്തി, പുരുഷബീജമില്ല എന്നാക്കിയതും ബീജത്തിന്‍റെ സാന്നിധ്യം സ്ഥീരികരിച്ചുകൊണ്ടുള്ള പോസിറ്റിവ് റിസല്‍റ്റ് നെഗറ്റിവ് എന്നാക്കിയതും കണ്ടെത്തിയിരുന്നു. കോടതി നേരിട്ടു തെളിവെടുത്ത് കേസെടുത്തു വിചാരണയാരംഭിക്കുകയായിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ തിരിമറി നടത്തിയതിനും ഗൂഢാലോചനയ്ക്കുമാണു കേസെടുത്തിട്ടുള്ളത്.

കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. വിചാരണ പൂര്‍ത്തിയാക്കി, കോടതി രേഖകളില്‍ വ്യക്തത വരുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ച സാഹചര്യത്തില്‍ വൈകാതെ കേസില്‍ വിധിയുണ്ടായേക്കും. അങ്ങിനെയെങ്കില്‍ അഭയയുടെ മരണം സംബന്ധിച്ച കേസുകളില്‍ ആദ്യത്തെ വിധിയാകുമത്. സംഭവം നടന്ന് 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇതുമായി ബന്ധപ്പെട്ട ഒരു കേസെങ്കിലും അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. വര്‍ക് രജിസ്റ്റരില്‍ തിരിമറി നടത്തിയെന്നു കോടതിക്കുബോധ്യമായി, പ്രതികള്‍ക്കെതിരായി വിധി വരികയാണെങ്കില്‍ അഭയയുടെ മരണക്കേസില്‍ സിബിഐ കണ്ടെത്തലിനെയും അതു പ്രതികൂലമായി ബാധിക്കും. അഭയ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തളളിയിടുകയായിരുന്നു എന്നുമാണു സിബിഐ കണ്ടെത്തല്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top