Flash News

എബോളയും പ്രതിരോധ മാര്‍ഗങ്ങളും

October 16, 2014 , എബി തോമസ്

ebola titleലോക ജനത ഒന്നടങ്കം ഭീതിയോട് വീക്ഷിക്കുന്ന എബോള വൈറസ് ഇതിനോടകം 4,450 ജീവനുകള്‍ കവര്‍ന്നു കഴിഞ്ഞു. 1976-ല്‍ കണ്ടെത്തിയ എബോള വൈറസിനെ പ്രതിരോധിക്കുവാന്‍ ഫലപ്രദമായ വാക്സിനുകള്‍ ഇതേവരെ കണ്ടെത്തിയിട്ടില്ല. ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താഴെ വിവരിക്കുന്ന ലക്ഷണങ്ങളും പ്രതിവിധികളും നാം മസ്സിലക്കെണ്ടാതാണ്.

രോഗബാധയേറ്റതിനു ശേഷം 21 ദിവസങ്ങള്‍ വരെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. ലക്ഷണങ്ങള്‍ കാണുന്നതുവെര മനുഷ്യരിലെ രോഗബാധ അറിയുകയുമില്ല. 21 ദിവസത്തിനു ശേഷം രോഗ ലക്ഷണങ്ങള്‍ ഘട്ടം ഘട്ടമായി മൂര്‍ഛിക്കുമെന്നാണ് ആരോഗ്യകേന്ദ്രം അറിയിക്കുന്നത്.

1.തലവേദന, തൊണ്ട വേദന, പനി

2.കടുത്ത പനി, ഛര്‍ദ്ദി, അലസത

3. പേശികളില്‍ വ്രണം, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും വായില്‍ നിന്നും രക്തം വരിക, കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുക.
അവസാന ഘട്ടം ബോധം നഷ്ടപ്പെടുക, അപസ്മാരത്തിലേതു പോലെ വിറയല്‍, മരണത്തിലേക്ക് നയിക്കുന്ന ആന്തരിക രക്തസ്രാവം ഇവയാണ്.

എബോളക്കെതിരെ ആശുപത്രികള്‍ സ്വീകരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍:

1. സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ ആണ് ഏറ്റവും അത്യാവശ്യം. രോഗിയുടെ മുറികളിലേക്ക് കടക്കുമ്പോള്‍, കൈയ്യുറകള്‍, ദ്രവങ്ങളെ തടയുന്ന വസ്ത്രം, ഷൂസ്, കണ്ണട എന്നിവ ധരിക്കുകയും മുഖം മറക്കുകയും ചെയ്യുക.

2.പ്രതിരോധത്തിനുപയോഗിച്ച സാധനങ്ങള്‍ വളരെ ശ്രദ്ധയോടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.

3.രോഗികളെ പ്രാഥമിക സൗകര്യങ്ങളുള്ള മുറിയിലേക്ക് മാറ്റി പാര്‍പ്പിക്കുക. മുറിയിലേക്ക് കടക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കുക.

4.ശരീര ദ്രവങ്ങളേല്‍ക്കാതെ ശ്രദ്ധിക്കുക. ബെഡ്ഷീറ്റ്, തലയണ എന്നിവ സുരക്ഷിതമായി ഉപയോഗിക്കുക, രോഗിയുടെ മുറിയില്‍ കാര്‍പ്പെറ്റുകള്‍ വിരിക്കരുത്.

5. എല്ലായിടങ്ങളും ദിവസേന വൃത്തിയാക്കുക. വൃത്തിയാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കത്തിച്ചുകളയുക.

6. സൂചി കളുടെ ഉപയോഗം കുറക്കുക, ഉപയോഗിച്ചാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

മലേറിയ, മെനിഞ്‌ജൈറ്റിസ്, ടൈഫോയിഡ് എന്നിവയുടെ ലക്ഷണങ്ങളുമായി ഏറെ സാദൃശ്യമുളള ഈ രോഗത്തിന് പ്രതിരോധ വാക്സിനുകള്‍ എത്രയും പെട്ടെന്ന് കണ്ടു പിടിക്കുമെന്ന് ആശിക്കാം.

belgium-ebola-virus-630x419

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top