Flash News

ഹരിയാന മുഖ്യമന്ത്രിയായി ഖട്ടര്‍ ഇന്ന് അധികാരമേല്‍ക്കും

October 26, 2014 , ഷാഹിദ് വൈപ്പി

276962-manohar-lal-khattarചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്നു സ്ഥാനമേല്‍ക്കും. പഞ്ച്കുലയിലെ ഹുഡ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കപ്റ്റന്‍ സിങ് സോളങ്കി സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ഭൂപീന്ദര്‍ സിങ് ഹൂഡക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ആദ്യമായി ബിജെപി തനിച്ച് അധികാരത്തിലെത്തുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ലക്ഷം പ്രവര്‍ത്തകരെങ്കിലും എത്തുമെന്നാണ് കരുതുന്നത്. പ്രമുഖ നേതാക്കളായ ക്യാപ്റ്റന്‍ അഭിമന്യു, അനില്‍ വിജ്, ഒപി ധന്‍കര്‍, പ്രേം ലത എന്നിവര്‍ മന്ത്രിമാരാകുമെന്നു കരുതപ്പെടുന്നു.

ആദ്യമായി എംഎല്‍എ ആകുന്ന ഖട്ടര്‍ അഞ്ചു തവണ എംഎല്‍എയായ വിജ് എന്നിവര്‍ സംസ്ഥാനമൊട്ടാകെ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന നേതാക്കളാണ്. കനത്ത സുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കിയിരിക്കുന്നത്. 3,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top