Flash News

ഇനി പുതിയ കള്ളുഷാപ്പുമില്ല

October 28, 2014 , സ്വന്തം ലേഖകന്‍

kalluകൊച്ചി: പുതിയ കള്ളുഷാപ്പുകള്‍ക്ക് ഇനി അനുമതി നല്‍കില്ലന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കി. ഉയര്‍ന്ന വീര്യമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്‍െറ വില്‍പന കുറക്കാനും ലഹരി കുറഞ്ഞ കള്ള്, ബിയര്‍ എന്നിവയുടെ വില്‍പന നിലനിര്‍ത്താനുമാണ് പുതിയ മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് 2024 ഓടെ സമ്പൂര്‍ണ മദ്യനിരോധം കൊണ്ടുവരും. ഇതിനായി ഘട്ടംഘട്ടമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പുതിയ അബ്കാരി നയത്തിന്‍െറ അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമേ നിലവില്‍ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. റേഷന്‍ കാര്‍ഡ് മുഖേന മദ്യം ലഭ്യമാക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനമാണ് വേണ്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്‍െറ വില്‍പനയില്‍ ഒരു ശതമാനം കുറവു വന്നതായും പത്രികയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top