Flash News

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ യോങ്കേഴ്‌സില്‍ നവംബര്‍ 1, 2 തിയ്യതികളില്‍

October 28, 2014 , ജേക്കബ് അലക്‌സ്

image (7)ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 112-ആം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 (ശനി, ഞായര്‍) തിയ്യതികളില്‍ യോങ്കേഴ്‌സില്‍ വച്ച് വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. യോങ്കേഴ്‌സിലെ 100 അണ്ടര്‍ ഹില്‍ സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചുനടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ.തിമൊത്തി തോമസ്, ഫാ.ദിലീപ് ചെറിയാന്‍, ഫാ.എന്‍.കെ.ഇട്ടന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കും.

നവംബര്‍ ഒന്നാം തീയ്യതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 6.45ന് ചര്‍ച്ച് ക്വയറിന്റെ ഗാനശുശ്രൂഷ, തുടര്‍ന്ന് 7.15ന് ഫാ. തിമൊത്തി തോമസ് ധ്യാനപ്രസംഗം നടത്തും.

നവംബര്‍ രണ്ടിന് ഞായറാഴ്ച രാവിലെ 8മണിക്ക് പ്രഭാത നമസ്‌കാരവും, തുടര്‍ന്ന് 9 മണിക്ക് ഫാ. തിമൊത്തി തോമസിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഫാ.ദിലീപ് ചെറിയാന്റെ സഹകരണത്തിലും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, പള്ളിയില്‍ നിന്നും തിരിച്ച് അണ്ടര്‍ഹില്‍ സ്ട്രീറ്റ്, ഗ്രാന്‍ഡ് വ്യൂ ബുളവാഡ് (Under hill st., Grand view Blvd) വഴി തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്നതിനുശേഷം കൈമുത്തും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

പെരുന്നാള്‍ ആഘോഷങ്ങളില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് വികാരി ഫാ.ദിലീപ് ചെറിയാന്‍ അഭ്യര്‍ത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top