Flash News

ഒരു മുത്തം കൊട്… (ഹാസ്യഗാനം)

November 5, 2014 , എ.സി. ജോര്‍ജ്

mutham3

(പ്രതിഷേധ ചുംബന സമരത്തെ ആധാരമാക്കിയുള്ള ഒരു ഹാസ്യഗാനമാണിത്. ഒരു തമിഴ് അടിപൊളി, തട്ടുപൊളിപ്പന്‍, ഡപ്പാംകുത്ത് രാഗത്തിലും താളത്തിലും സ്റ്റൈലിലും ഈ ഗാനം തിമിര്‍ത്താടി പാടണം. എന്തെങ്കിലും തിക്തഫലങ്ങള്‍ ഉണ്ടായാല്‍ ഗാനരചയിതാവ് ഉത്തരവാദിത്തമെടുക്കുന്നതല്ല എന്ന വസ്തുത സസ്‌നേഹം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.)

മുത്തമിട്… മുത്തമിട്…. ഒരു മുത്തം….തിരുമുത്തം.. കൊട്..
ഉരിയടാ… ഊരടാ….ഉരുളടാ… തിരുമ്മടാ… ഉരിയടാ..
ചുംബിക്കടാ…മൊനെ…മുത്തമിട്….മുത്തമിട്…പാടടാ… ടെയ്..
ചുംബിക്കടാ കൊച്ചുമോനെ.. ദിനേശാ… ആടടാ മഴയില്‍…
ഉരുളടാ… മഴയില്‍… കെട്ടി.. മുത്തി… മുത്തമിടടാ… മുത്തി…
മുത്തി…പിടയടി… കൊടയടി… പെട… പെടയടി… കുലുക്കടി…
ഒരു മുത്തം… തിരുമുത്തം താടാ…. മൊനെ മുത്തെ… മുത്തം..
തനിമുത്തെ.. തനി തങ്കം.. തനി കട്ടി.. കനിയെ.. തേനെ… പാലെ..
എന്‍ ചുണ്ടില്‍… തനി… മാതള…. ചെഞ്ചുണ്ടി പഴമെ…
നോക്കടി…. ഓടടി… വേലി…. ചാടടി ഗുണ്ട വരുന്നെയ്….
സദാചാര പുലി വരുന്നേയ്… സദാചാര ഗുണ്ട വരുന്നേയ്…
കുണ്ടാമുണ്ടി പോലീസുണ്ടെ… മുങ്ങടി… എടി..മുങ്ങടി…
ഒളിയെടാ.. വട്ടാ.. ഒളിയെടി.. മണ്ടി.. കുറ്റിക്കാട്ടില്‍..
എടാ വട്ടാ.. ചാടടാ.. തലകുത്തി ചാടടാ മോനെ..ദിനേശാ..
സദാചാരത്തിന്‍ ഗുണ്ടകള്‍.. വെള്ളിവെളിച്ചത്ത്..
ഇരുട്ടിന്‍ മറയിലെ പെണ്‍ പീഡകരാം.. ഗുണ്ടകള്‍…
സദാചാര ചൂരലുമേന്തി ഓടി.. ഓടി.. വരുന്നേ… അയ്യൊ…
അയ്യെടി.. അയ്യൊ പൂശല്ലെ… പിടിച്ചൊ… പിടി.. മുത്തം.
പിടിച്ചൊ ഒരു മുത്തം പൊന്‍ മുത്തം.. ചൂരല്‍ പൂശല്ലെ…
പനിനീര്‍ പൂശിയ കവിള്‍.. കൊണ്ടൊരു പിടി മുത്തം…
എന്‍ പൊന്നേ… ഗാനഗന്ധര്‍വ്വാ.. തന്‍ ജീന്‍സ് തള്ളികേറ്റടി…
ജീന്‍സെ.. രക്ഷകാ. പടൊ… പടൊ… ചൂരല്‍ കഷായം ജീന്‍സില്‍..
ചൂരല്‍ പൂശലില്‍ രക്ഷയാം… ജീന്‍സ്… വാഴ്ക… വാഴ്‌കൈ..
ചുടു.. കനിമുത്തം.. കനത്തമുത്തം.. കൊട്.. മുത്തദാതാക്കളെ..
ഇത് മുത്ത മഹോല്‍സവം… മുത്ത മാമാങ്കം.. മുത്തമിട്… മുത്തമിട്….
ആടിപാടി നല്‍കാം ചുംബനങ്ങള്‍.. മംഗളങ്ങള്‍ ആശംസകള്‍..
ജയ.. ജയ.. ജയലളിതമാം.. വിജയലളിതമാം.. മണിമുത്തങ്ങളായിരം…

3- A.  C.  George (Writer)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top