Flash News

ഓസ്റ്റിന്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയ കൂദാശയും തിരുനാളും നവംബര്‍ എട്ടിന്‌

November 6, 2014 , ജോയിച്ചന്‍ പുതുക്കുളം

aa

ഓസ്റ്റിന്‍, ടെക്‌സസ്‌: ഓസ്റ്റിന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ കൂദാശയും വാര്‍ഷിക തിരുനാളും നവംബര്‍ എട്ടാംതീയതി ശനിയാഴ്‌ച 2.30-ന്‌ ആരംഭിക്കും. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും, ഇടവക വികാരി ഫാ. ഡൊമിനിക്‌ പെരുനിലവും, അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും വരുന്ന നിരവധി വൈദീകരും, കന്യാസ്‌ത്രീകളും സാമൂഹ്യ-സാംസ്‌കാരിക നേതാക്കന്മാരും മറ്റ്‌ ഇടവകകളില്‍ നിന്നും വരുന്ന വിശ്വാസികളും തീര്‍ഥാടകരും, ഓസ്റ്റിനിലെ മലയാളി സമൂഹവും രൂപതാ പ്രതിനിധികളും, നേതാക്കന്മാരും ഈ ചരിത്ര സംഭവത്തിന്‌ സാക്ഷികളാകും.

ഷിക്കാഗോ രൂപതയ്‌ക്ക്‌ അഭിമാനമായി വികസനത്തില്‍ കുതിച്ച്‌ മുന്നേറുന്ന ഓസ്റ്റിന്‍ പട്ടണത്തിനു സമീപം മാനറില്‍ പ്രകൃതി രമണീയമായ 23 ഏക്കര്‍ സ്ഥലവും, ഏഴായിരം ചതുരശ്ര അടി ചുറ്റളവില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ദേവാലയവും അനുബന്ധ കെട്ടിടങ്ങളും, അതിവിശാലമായ പാര്‍ക്കിംഗ്‌ സൗകര്യങ്ങളും സെന്റ്‌ അല്‍ഫോന്‍സാ ഇടവകയുടെ സ്വന്തമാകുമ്പോള്‍ എഴുപതില്‍പ്പരം ഇടവകാംഗങ്ങളുടെ പതിമൂന്നുവര്‍ഷത്തെ സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടുകയാണ്‌.

2013-ല്‍ ഇടവകയുടെ ആദ്യ വികാരിയായി ഫാ. ഡൊമിനിക്‌ പെരുനിലം വന്നതോടെ ഇടവകാംഗങ്ങളുടെ പ്രാര്‍ത്ഥനയും പരിശ്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാനും അതിന്റെ ഫലമായി 2014 ഓഗസ്റ്റില്‍ സ്വന്തമായി ദേവാലയം എന്ന സ്വപ്‌നം സാധിച്ചെടുക്കാനും കഴിഞ്ഞു. ഇന്ന്‌ 75-ല്‍പ്പരം കുട്ടികള്‍ എല്ലാ ഞായറാഴ്‌ചയും വേദപാഠം പഠിക്കുന്നു. ഇടവകയിലെ എല്ലാ ആത്മീയ പ്രവര്‍ത്തനങ്ങളും എഴുപതില്‍പ്പരം കുടുംബങ്ങളുടെ നിര്‍ലോഭമായ സഹകരണത്താല്‍ പ്രശസ്‌തമായി നടക്കുന്നു.

ഈ മനോഹരമായ ദേവാലയവും 23 ഏക്കര്‍ സ്ഥലവും വാങ്ങാന്‍ സാധിച്ച അല്‍ഫോന്‍സാമ്മയുടെ അത്ഭുതം നേരില്‍ കാണുവാനും അനുഗ്രഹങ്ങള്‍ നേടുവാനും നിരവധി കുടുംബങ്ങളും വിശ്വാസികളും ഓസ്റ്റിനിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌.

ദൈവാലയ കൂദാശയും ഇടവക മധ്യസ്ഥയുടെ തിരുനാളും വന്‍ വിജയമാക്കിത്തീര്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇടവകയിലെ എല്ലാ കുടുംബങ്ങളും വികാരി ഫാ. ഡൊമിനിക്‌ പെരുനിലത്തിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി വിവിധ കമ്മിറ്റികളിലായി രാവും പകലും അക്ഷീണം പ്രവര്‍ത്തിച്ചുവുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 512 272 4005 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ss

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top