Flash News

ന്യൂജേഴ്‌സിയില്‍ നിര്യാതയായ ചിറത്തലാട്ട്‌ മറിയാമ്മ ജോയിയുടെ സംസ്‌ക്കാരം നവംബര്‍ 24-ന്‌ തിങ്കളാഴ്‌ച്ച

November 19, 2014 , ജോയിച്ചന്‍ പുതുക്കുളം

cha_mariyamma

ന്യൂജേഴ്‌സി: കോട്ടയം തൃക്കോതമംഗലം ചിറത്തലാട്ട്‌ പരേതനായ സി.സി.കുര്യന്റേയും ഏലിയാമ്മയുടേയും മകന്‍ ഷെവലിയാര്‍ സി.കെ.ജോയിയുടെ ഭാര്യ മറിയാമ്മ ജോയി (അമ്മിണി) നവംബര്‍ 18 ചൊവ്വാഴ്‌ച ന്യൂജേഴ്‌സിയിലെ സ്വവസതിയില്‍ നിര്യാതയായി. കോട്ടയം നാലുന്നാക്കല്‍ ഇടത്തറ കൊച്ചുകൂനംമാമ്മൂട്ടില്‍ പരേതരായ മത്തായി വര്‍ഗീസിന്റെയും, മറിയാമ്മയുടേയും മകളാണ്‌. മക്കള്‍ : ജിറ്റി, ജിനു ജോയി. ജാമാതാവ്‌: ചേന്നമ്പള്ളില്‍ പ്രമോദ്‌ വര്‍ഗീസ്‌. പേരക്കുട്ടി: സ്റ്റീവന്‍ വര്‍ഗീസ്‌. പരേതയുടെ സഹോദര,സഹോദരിമാര്‍ : കെ.വി.മാത്യു , കെ.വി.അന്ത്രയോസ്‌, പരേതനായ കെ.വി.തോമസ്‌, ഏലിയാമ്മ, ശോശാമ്മ, സാറാമ്മ, പരേതയായ അന്നമ്മ .

പരേത, നാഗ്‌പൂര്‍ മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ്‌ വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യന്‍ റെയില്‍വേയിലും, ഇറാക്കിലെ ഹെല്‍ത്ത്‌ മിനിസ്‌ട്രിയിലും, ന്യൂയോര്‍ക്കിലെ ഫോര്‍ട്ട്‌ ട്രയോണ്‍ നേഴ്‌സിംഗ്‌ ഹോമിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

ഏറ്റവും ഉത്‌കൃഷ്ടമായ ആത്മീയ ജീവിതത്തിനുടമയായിരുന്ന പരേതയുടെ കുടുംബം ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍സ്‌ ജേക്കബൈറ്റ്‌ സെന്റര്‍, ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ദേവാലയം എന്നിവയുടെ സ്ഥാപക അംഗങ്ങളില്‍ പെട്ടവരും, ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ സജീവാംഗംങ്ങളുമാണ്‌.

നവംബര്‍ 23 ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞ്‌ ഇടവക ദേവാലയമായ ബര്‍ഗന്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി) സെന്റ്‌ മേരീസ്‌ സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ (Address: 173 North Washington Avenue, Bergenfield, New Jersey 07621) സംസ്‌ക്കാരത്തിനു മുമ്പുള്ള വി.ശുശ്രൂഷകളും മൃതദേഹ പൊതുദര്‍ശനവും ( 3 P.M. – 8 P.M.) ഉണ്ടായിരിക്കും. തിങ്കളാഴ്‌ച (നവംബര്‍ 24) രാവിലെ ടി പള്ളിയില്‍ വി.കുര്‍ബാനയ്‌ക്കു ശേഷം റോക്ക്‌ ലാന്റിലുള്ള (Rockland Cemetery, 201 Kings Hwy, Sparkill, New York 10976) സെമിറ്ററിയില്‍ സംസ്‌ക്കാരം നടക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനാധിപന്‍ അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി നയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോസഫ്‌ വര്‍ഗീസ്‌ (845 242 8899), റവ. ഡീക്കന്‍ വിവേക്‌ അലക്‌സ്‌ (551 497 1345).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top