Flash News

നിയോഗം (കവിത)

October 9, 2017 , ദീപ ബിജോ അലക്സാണ്ടര്‍

 

Niyogam size

പൂവല്ല,
പൂപ്പാടം വിരിയിക്കാന്‍
കാത്തു വച്ച വിത്തുകളൊക്കെ,
കരടരിച്ചതിനൊപ്പ-
മെറിഞ്ഞു കളഞ്ഞതാണ്‌.

കുഴച്ചുമെതിച്ച്`,
മോഹവടിവില്‍,
ഉടലഴകില്‍,
വാര്‍ത്തുവച്ചതാണ്.

തുള്ളി പോലും ചോരില്ലെ-
ന്നുറപ്പാകും വരെ,
നരകം പോലൊരു ചൂളയില്‍,
പതം വരുത്തിയതാണ്‌.

ഉള്ളിലുള്ളതെന്തും
വേകിച്ചൊരുക്കാന്‍
പൊള്ളിക്കൊണ്ടേയിരിക്കും
വീണുടയും വരെ.

ഒഴുക്കിലൊന്നു
മുങ്ങി നിവരുമ്പോള്‍
ബാക്കിയാവുന്നില്ലൊന്നു-
മൊരു ഗന്ധം പോലും.

ഉള്ളിലേക്കുള്ള വഴികളൊക്കെ-
യടഞ്ഞു പോകുവോള-
മത്രമേല്‍ വെന്തു പോകയാല്‍,
എറിഞ്ഞുടച്ചാലു-
മലിഞ്ഞു ചേരില്ല,
ഒന്നിനോടും,
ഒരിക്കലും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top