Flash News

അമേരിക്കയില്‍ 450,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍

November 24, 2014 , പി.പി. ചെറിയാന്‍

stopillegalimmigrationവാഷിംഗ്ടണ്‍: മതിയായ യാത്രാ രേഖകളില്ലാതെ 450,000 ഇന്ത്യക്കാര്‍ അമേരിക്കയില്‍ കുടിയേറിയതായി തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ (PEW) റിസേര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍‌വ്വേയില്‍ പറയുന്നു. 2012 വരെയുളള കണക്കുകളനുസരിച്ച് 11.2 മില്യണ്‍ അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിക്കുന്നത്. ഇതില്‍ നാല് ശതമാനത്തോളം ഇന്ത്യാക്കാരാണെന്നും സൂചിപ്പിക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അമേരിക്കയില്‍ അനധികൃതമായി എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. മെക്‌സിക്കോയില്‍ നിന്നാണ് കൂടുതല്‍ പേര്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുളളത്. 316 മില്യണ്‍ വരുന്ന അമേരിക്കന്‍ ജനസഖ്യയില്‍ 3.5 ശതമാനം അനധികൃത കുടിയേറ്റക്കാരാണ്.

ഇന്ത്യയില്‍ നിന്നും ഹാംഷെയറിലേക്കാണ് കൂടുതല്‍ ഇന്ത്യക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഫ്‌ളോാറിഡ, മെരിലാന്റ്, നെബ്രാസ്‌ക്ക, കെന്റക്കി, പെന്‍സില്‍വാനിയ, വെര്‍ജിനിയ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ കുടിയേറിയിട്ടുണ്ട്.

പ്രസിഡന്റ് ഒബാമയുടെ കുടിയേറ്റ നിയന്ത്രണ നിയമം അംഗീകരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഈ അനധികൃത കുടിയേറ്റാക്കാര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top