Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍

November 25, 2014 , ജോയിച്ചന്‍ പുതുക്കുളം

1

ന്യൂയോര്‍ക്ക്‌: യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍, സാഹിത്യകാരന്‍, ശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തിയാര്‍ജ്ജിച്ച ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു ഷ്രോഡിങ്കറുടെ പൂച്ച (കവിതാസമാഹാരം), വിദ്യാധരനും സാമൂഹ്യപാഠങ്ങളും (ലേഖനസമാഹാരം) എന്നീ കൃതികളിലൂടെ മലയാള സാഹിത്യത്തെ വീണ്ടും സമ്പന്നമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഈ പുസ്‌തകങ്ങള്‍ നവംമ്പര്‍ 9-ന്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന വിചാരവേദിയുടെ സാഹിത്യ സദസ്സില്‍ വെച്ച്‌ പ്രകാശനം ചെയ്യപ്പെട്ടു. വിദ്യാധരനും സാമൂഹ്യപാഠങ്ങളും എന്ന പുസ്‌തകം, പണ്ഡിതനും ഭാഷാഗവേഷകനും ചിന്തകനും മാനവശാസ്‌ത്രജ്ഞനുമായ ഡോ. ഏ. കെ. ബി. പിള്ള, നാലു പതിറ്റാണ്ടുകളോളം ന്യൂയോര്‍ക്കിലെ സെയ്‌ന്റ്‌ ജോണ്‍സ്‌ യൂണിവേര്‍സിറ്റിയില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊഫ. ജോസഫ്‌ ചെറുവേലിക്കും, ഷ്രോഡിങ്കറുടെ പൂച്ച എന്ന പുസ്‌തകം പ്രശസ്‌ത സാഹിത്യകാരനും കോളേജ്‌ അദ്ധ്യാപകനും പോണ്ടിച്ചേരിയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ പിഎച ്‌. ഡി. തിസ്സിസ്‌ ഇവാലുവേറ്ററുമായ പ്രഭാഷണ കലയില്‍ ഒരു നവീന അദ്ധ്യായം വെട്ടിത്തുറന്നു കൊണ്ടിരിക്കുന്ന ഡോ. ശശിധരന്‍, പ്രശസ്‌ത കവിയും സെയ്‌ന്റ്‌ തോമസ്‌ കോളേജില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപകനുമായിരുന്ന പ്രൊഫ. കെ. വി. ബേബിക്കും നല്‍കിക്കൊണ്ടാണ്‌ ഈ പുസ്‌തകങ്ങളുടെ പ്രകാശനകര്‍മ്മം, വിചാരവേദി പ്രൊഫ. ജോസഫ്‌ ചെറുവേലിയെ ആദരിച്ച നിറഞ്ഞ സദസ്സില്‍ വെച്ച്‌ നിര്‍വ്വഹിക്കപ്പെട്ടത്‌.

ഈ പുസ്‌തകങ്ങള്‍ വിചാരവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌. ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ പിന്നീട്‌ അറിയിക്കുന്നതായിരിക്കും.

ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു തൃശ്ശൂര്‍ സെന്റ്‌ തോമസ്സ്‌ കോളേജില്‍ നിന്ന്‌ കെമിസ്‌ട്രിയില്‍ മാസ്റ്റര്‍ ബിരുദവും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ രണ്ട്‌ ഡോക്‌ടറല്‍ ബിരുദങ്ങളും ധഓര്‍ഗാനിക്ക്‌ കെമിസ്‌ട്രിയില്‍ പി.എച്ച്‌.ഡി ബിരുദവും (1985) ഫിസിക്കല്‍ കെമിസ്‌ട്രിയില്‍ ഡി.എസ്‌.സി ബിരുദവും (1994)പ കരസ്ഥമാക്കി. ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ റിസര്‍ച്ച്‌ സയന്റിസ്റ്റായും പ്രൊഫസ്സറായും പ്രവര്‍ത്തിച്ചു. ബോംബെയിലെ ഭാഭാ ആറ്റോമിക്ക്‌ റിസര്‍ച്ച്‌ സെന്ററില്‍ ഇരുപതു കൊല്ലക്കാലം സയ്‌ന്റിസ്റ്റായും, യഷീവ യൂണിവേഴ്‌സിറ്റി (1985), സിറ്റി യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യുയോര്‍ക്കിന്റെ ബ്രൂക്കിലിന്‍ കോളേജ്‌ എന്നിടങ്ങളില്‍ പ്രൊഫസ്സറായും, ഇന്‍ഡസ്‌ട്രികളില്‍ റിസര്‍ച്ച്‌ കെമിസ്റ്റായും. ജോലി ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലും രസതന്ത്ര മേഖലയിലും കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു.

2

3

4

5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top