Flash News

മരം കേറി നടക്കുന്ന കക്ഷികളും നമ്മുടെ മുതുമുത്തച്ഛന്‍മാരും ഒരേ വേരില്‍ നിന്ന്‌ (ബ്ലെസന്‍ ഹൂസ്റ്റണ്‍)

November 26, 2014 , ബ്ലെസന്‍ ഹൂസ്റ്റണ്‍ (blessonhouston@gmail.com)

maram3അങ്ങനെ അതിനൊരു തീര്‍പ്പായി. എന്തായിരുന്നു വീമ്പു പറച്ചില്‍. ഞങ്ങള്‍ക്ക്‌ മാര്‍ത്തോമാശ്ലീഹയുടെ പിന്‍തുടര്‍ച്ചാ പാരമ്പര്യമാണ്‌. മാര്‍ത്തോമ ശ്ലീഹാ മാമ്മോദീസ മുക്കിയത്‌ ഞങ്ങളുടെ മുതുമുത്തച്ഛനെയാണ്‌. ഞങ്ങളുടെ കുടുംബത്തെ മാത്രമേ മാര്‍ത്തോമാശ്ലീഹ മുക്കിയിട്ടുള്ളൂവെന്ന്‌ ഒരു കൂട്ടര്‍ തങ്ങളുടെ കുടുംബത്തിന്റെയും പൂര്‍വ്വീകരുടെയും വീമ്പുപറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ തങ്ങള്‍ക്ക്‌ ആനയും അമ്പാരിയുമുണ്ടായിരുന്നുയെന്നും മാര്‍ത്താണ്ഡവര്‍മ്മ കപ്പും വള യും തന്നത്‌ ഞങ്ങള്‍ക്കായിരുന്നുയെന്നും ഞങ്ങളുടെ മുതുമുത്തച്ഛന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ തായ്‌വഴിയാണെന്നുമായിരുന്നു. അങ്ങനെയെന്തൊക്കെ പൊങ്ങച്ചമായിരുന്നു കുടുംബമഹിമ വെളിപ്പെടുത്താന്‍ തട്ടിവിട്ടിട്ടുള്ളത്‌. തങ്ങളും തങ്ങളുടെ കുടുംബവും ഏതൊ വലിയ സംഭവങ്ങളാണെന്ന്‌ നാലാളറിയാന്‍വേണ്ടി തട്ടിവിട്ട പൊങ്ങച്ചങ്ങള്‍ക്ക്‌ മാര്‍പ്പാപ്പ ശരിക്കും കൊടുത്ത അടിയാണ്‌ പരിണാമാസിദ്ധാന്തവും വിസ്‌ഫോടനശാസ്‌ത്രവും മാര്‍ത്തോമാശ്ലീഹാ ഇന്ത്യയിലേക്ക്‌ കപ്പലു കയറുന്നതിനു മുന്‍പ്‌ അദ്ദേഹം ഞങ്ങളുടെ കുടുംബത്തെ കുറിച്ച്‌ കേട്ടിരുന്നുയെന്ന്‌ ഒരു വിദ്വാന്‍ ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ പറഞ്ഞത്‌ ഓര്‍മ്മ വരികയാണ്‌. അമ്പട ഭയങ്കര നീഅപ്പോ വലിയ
പ്രശസ്‌തിയുള്ള കുടുംബത്തില്‍ നിന്നാണോയെന്ന്‌ അതിന്റെ അമ്പരപ്പില്‍ ചോദിക്കുകയുണ്ടായി.

അങ്ങനെ കുടുംബമഹിമയും പൂര്‍വ്വീകരുടെ മഹത്വവും പറയാന്‍ എന്നും നമ്മള്‍ക്ക്‌ ആ വേശമായിരുന്നു. അതില്‍ ആത്മനിര്‍വൃതിയും അഭിമാനവും കൊണ്ട്‌ നാം പുളകിതരാകാറുണ്ടായിരുന്നു. അത്രകണ്ട്‌ പുളകം കൊള്ളേണ്ടയെന്നാണ്‌ മാര്‍പ്പാപ്പാ തുറന്നു പറയുന്നത്‌. എത്ര പുളകം കൊണ്ടാലും നമ്മുടെ പൂര്‍വ്വീകര്‍ മറ്റെ കക്ഷികളാണെന്നാണ്‌ പറയുന്നത്‌. മരം കേറി നടക്കുന്ന ഇപ്പോഴത്തെ കക്ഷികളും നമ്മുടെ മുതുമുത്തച്ഛന്‍മാരും ഒരേ വേരില്‍ നിന്നുണ്ടായതാണെന്നത്രെ. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ പൂര്‍വ്വീകരെന്നു പറയുന്നവരുടെ പൂര്‍വ്വീകരും മൃഗശാലയിലും മറ്റും പോകുമ്പോള്‍ കല്ലും കമ്പും വെള്ളം കുടിച്ച ബോട്ടിലും മറ്റും എറിഞ്ഞു നാം പീഡിപ്പിച്ചവരുടെ പൂര്‍വ്വീകരും സഹോദരങ്ങളായിരുന്നത്രെ. ഇനിയും മൃഗശാലയില്‍ പോകുമ്പോള്‍ പിള്ളേരോടു പറയണം അവരെയൊന്നും ഇങ്ങനെ ഉപദ്രവിക്കരുതെന്ന്‌. അവരുടെ സിരകളില്‍ ഓടുന്നതും നമ്മുടെ സി രകളിലോടുന്നതും ഒരേ രക്തമാണെന്ന്‌. ചുമ്മാതല്ല ചില പിള്ളേരെ അപ്പനമ്മമാര്‍ മരംകേറികളെന്ന്‌ വിളിക്കുന്നത്‌.

ചാന്നേലെ ഗോവിന്ദന്‍ ചേട്ടനെയും കൊച്ചുവടക്കേലെ അവറാച്ചായനെയും പണ്ട്‌ കാണുമ്പോഴെല്ലാം തോന്നിയിട്ടുണ്ട്‌ പണ്ട്‌ ഡാര്‍വ്വിന്‍ പറഞ്ഞത്‌ സത്യമാണെന്ന്‌. കാരണം സാമ്യം തന്നെയെന്നത്‌. മുഖസാദൃശ ങ്ങള്‍ വച്ച്‌ നോക്കുമ്പോള്‍ ഇവരൊക്കെ ജേഷ്‌ഠ്യനുജന്മാര്‍ തന്നെയാണെന്ന്‌ ഒരു സംശയവും കൂടാതെ തോന്നിയെങ്കിലും പറയാന്‍ ഭയമായതുകാരണം എല്ലാം മനസ്സിലൊതുക്കി നടന്നു. ഇപ്പോഴായിരുന്നുയെങ്കില്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ അതുച്ചത്തില്‍ പ്രഷ്യാപിക്കാമായിരുന്ന്‌ അതു സത്യമെന്ന്‌. ഭയം മാത്രമല്ല പണ്ടു പറയാതിരുന്നതിനു കാരണം. കായിക പ്രയോഗ ഭയംമുലമായിരുന്നു.

ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ഒരു മുപ്പത്‌ നാല്‌പത്‌ വര്‍ഷം മുന്‍പെ മാര്‍പ്പാപ്പയാകേണ്ടതായിരുന്നുയെന്ന്‌ തോന്നിപോകുകയാണ്‌. അങ്ങനെ വന്നിരുന്നെങ്കില്‍ സണ്‍ഡേ സ്‌കൂള്‍ പഠിക്കുന്ന കാലത്തെ കണ്‍ഫ്യൂഷന്‍ ഉണ്ടാകില്ലായിരുന്നു. എന്തൊരു കണ്‍ഫ്യൂഷനായിരുന്നു ആ കാലത്ത്‌ ഉണ്ടായിരുന്നത്‌. സ്‌കൂളില്‍ ഡാര്‍വ്വിന്റെ പരിണാമസിദ്ധാന്തം മനഃപാഠമാക്കിയശേഷം സണ്‍ഡേസ്‌കൂളില്‍ എത്തുമ്പോള്‍ അതെല്ലാം തെറ്റാണെന്നും ദൈവം മനു ഷ്യനെ സൃഷ്‌ടിച്ചുയെന്നും പഠിക്കണമായിരുന്നു. മനുഷ്യസൃ ഷ്‌ടി ദൈവത്തിന്റെ സൃഷ്‌ടികളില്‍ ഏറ്റവും ഉത്തമസൃഷ്‌ടിയാണെന്നായിരുന്നു സണ്‍ഡേ സ്‌കൂള്‍ പഠിപ്പിക്കലുകളില്‍ ചെയ്‌തിരുന്നത്‌. മനുഷ്യനെ ദൈവം തന്റെ ഛായയില്‍ സൃഷ്‌ടിച്ചുയെന്നായിരുന്നു ആ പഠിപ്പിക്കലില്‍ സത്യം സത്യമായിരുന്നത്‌. ഡാര്‍വ്വിന്‍ ശാസ്‌ത്രീയമായി കണ്ടെത്തിയത്‌ മനുഷ്യന്റെ ഇപ്പോഴത്തെ ഈ സുന്ദരമുഖം രൂപാന്തരം പ്രാപിച്ചതാണെന്നായിരുന്നു. മനുഷ്യന്‍ കുരങ്ങന്‍മാരില്‍ നിന്നുള്ള പിന്‍തുടര്‍ച്ചയതത്രെ.

അങ്ങനെ സണ്‍ഡേസ്‌കൂളിലും സ്‌കൂളിലുമായി മനുഷ്യസൃഷ്‌ടിയെ കുറിച്ച്‌ രണ്ട്‌ പഠിപ്പിക്കലുകളായപ്പോള്‍ അതില്‍ ഏത്‌ ശരിയെന്നും ഏത്‌ തെറ്റെന്നുമുള്ള ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. ഈ രണ്ട്‌ പഠിപ്പിക്കലുകളെയും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകള്‍ പോലെ പോയപ്പോള്‍ ശരിക്കും അന്ന്‌ ധര്‍മ്മസങ്കടത്തിലായി പോയിയെന്നു തന്നെ പറയാം. ഡാര്‍വിനെക്കുറിച്ചോ അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തെകുറിച്ചോ സംസാരിച്ചാല്‍ അത്‌ ദൈവനിഷേധമായി പോലും കരുതാമെന്ന്‌ സണ്‍ഡേസ്‌കൂള്‍ മാഷിന്റെ അലിഖിത നിയമം കാരണം ഡാര്‍വിന്റെ ഡാ എന്നുപോലും പറയാന്‍ ഭയമായിരുന്നു സണ്‍ഡേ സ്‌കൂള്‍ ക്‌ളിസുകളില്‍.

ഇപ്പോള്‍ മാര്‍പാപ്പ പറയുന്നത്‌ അതൊക്കെ ശരിയാണെന്നാണ്‌. ബൈബിളിലെ ഉല്‍പത്തി പുസ്‌തകത്തില്‍ മനുഷ്യസൃഷ്‌ടിയെക്കുറിച്ച്‌ പറയുന്നത്‌ യുക്തിക്ക്‌ നിരക്കാത്തതാണെന്നാണ്‌ മാര്‍പ്പാപ്പയുടെ വെളിപ്പെടുത്തലില്‍ നിന്ന്‌ മനസ്സിലാക്കുന്നത്‌. ഈ വെളിപ്പെടുത്തല്‍ ക്രൈ സ്‌തവ ലോകത്തിന്റെയോ സഭയുടെയോ നിലപാടായി കരുതുന്നില്ലെങ്കിലും അതിനെ തള്ളിക്കളയാന്‍ കഴിയില്ല. ലോകത്തേറ്റ വും കൂടുതല്‍ അംഗങ്ങളുള്ള ക്രൈസ്‌തവസഭകളില്‍ ഒന്നായ കത്തോലിക്കാസഭയുടെ തലവനായ മാര്‍പ്പാപ്പ ക്രൈസ്തവ ലോകത്തിന്റെ വക്താവായിട്ടാണ്‌ അറിയപ്പെടുന്നത്‌. പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന മാര്‍പ്പാപ്പ ദൈവത്തിന്റെ പ്രതിപുരുഷനായാണ്‌ ലോകം കാണുന്നത്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ ദൈവീകചിന്തക്കും ബൈബിളിനെയും അടിസ്ഥാനപ്പെടുത്തിയാകണമെന്നാണ്‌ പൊതുവെയുള്ള ധാരണ. ശാസ്‌ത്രീയതലത്തേക്കാള്‍ ദൈവീക നടത്തിപ്പിന്റെ അടിസ്ഥാനത്തിലെന്ന്‌ ചുരുക്കം.

സഭ ഇതുവരെ പഠിപ്പിച്ചതിനും പഠിപ്പിക്കുന്നതിനും വിപരീതമായ ഒരു അഭിപ്രായ പ്രകടനമായി ഇതിനെ പലരും കാണുന്നുണ്ട്‌. ശാസ്‌ത്രലോകം മാര്‍പ്പാപ്പയുടെ അഭിപ്രായത്തോട്‌ യോ ജിക്കുമ്പോള്‍ ക്രൈസ്‌തവലോകത്തെ യാഥാസ്ഥിതികര്‍ക്ക്‌ അതിനോട്‌ യോജിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ പല ചോദ്യങ്ങള്‍ ക്കും ഉത്തരം കണ്ടെത്തേണ്ടതായ അവസ്ഥയാണ്‌ കത്തോലിക്കാസഭക്കുള്ളത്‌. ശാസ്‌ത്രീയമായ അടിസ്ഥാനത്തില്‍ മനുഷ്യസൃഷ്‌ടിയെ കാണുന്ന മാര്‍പ്പാപ്പ ബൈബിളിലെ ഉല്‍പത്തി പു സ്‌തകം ഇനിയും പഠിപ്പിക്കുന്നതെന്തിന്‌. മനുഷ്യനെ തന്റെ ഛായയില്‍ സൃഷ്‌ടിച്ചുയെന്ന്‌ പറയുന്നത്‌ എന്തിന്‌. സഭ യുക്തിയെ അടിസ്ഥാനപ്പെടുത്തിയാണോ ദൈവീക കാഴ്‌ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാണോ നിലപാടുകള്‍ വ്യക്തമാക്കേണ്ടത്‌. സ്വര്‍ക്ഷവും നരകവും ഉണ്ടെന്ന്‌ പഠിപ്പിക്കുന്ന സഭ അതും ഒരു കാലത്ത്‌ മാറ്റിപ്പറയുമോ. ഇതൊക്കെ കേവലം സാങ്കല്‌പങ്ങളാണെന്ന്‌ എന്തെങ്കിലും സഭ പറയുമോ. ഇങ്ങനെ അനേകം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തേണ്ട ചുമതലയാണ്‌ സഭക്ക്‌ മാര്‍പ്പാപ്പയുടെ ഈ അഭിപ്രായപ്രകടനത്തില്‍ കൂടി വന്നിരിക്കുന്നത്‌. യുക്തിവാദികള്‍ ഇതൊക്കെ വെറും സാങ്കല്പികങ്ങളെന്നായിരുന്നു. അതൊക്കെ മാനുഷിക
ബുദ്ധിക്കുമപ്പറുമായിരുന്നുയെന്നാണ്‌ സഭയുടെ ഉദ്‌ ബോദനങ്ങളില്‍ കൂടി വ്യക്തമാക്കിയിരുന്നത്‌.

സ്വര്‍ഗവും നരകവും കേവലം അവസ്ഥകള്‍ മാത്രമാണെന്ന്‌ ജോണ്‍പോള്‍ രണ്ടാമന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ഇതെ അ ഭിപ്രായം തന്നെ ജീവിച്ചിരുന്ന വിശുദ്ധയായ മദര്‍തെരേസായും പറയുകയുണ്ടായി എന്ന്‌ വായിക്കുകയുണ്ടായി. ദൈവമെന്നതിനെക്കുറിച്ചുപോലും സംശയമുണ്ടെന്ന രീതിയില്‍ മദര്‍തെരേസ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. ഈ അഭിപ്രായ പ്രകടനങ്ങളൊക്കെ യുക്തിവാദികളുടെ ചിന്താഗതിയെ അനുകൂലിക്കുന്ന രീതിയിലേക്ക്‌ നീങ്ങുമ്പോള്‍ ദൈവീകചിന്ത ഒരു ചോദ്യമായി മാറുന്നുയെന്നാണ്‌ അഭിപ്രായം.

ഇന്നും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു ചോദ്യമായി മനസ്സില്‍ തങ്ങുന്ന ഒന്നാണ്‌ മോശക്ക്‌ കിട്ടിയ പത്തുകല്‌പന. ദൈവശാസ്‌ത്ര പണ്ഡിതന്‍മാരോട്‌ ഇതൊക്കെ കുറിച്ച്‌ മാര്‍പ്പാപ്പ ഇപ്പോള്‍ ഇങ്ങനെ ഒരഭിപ്രായപ്രകടനം നടത്തിയതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള സഭ വിശ്വാസികള്‍ ബൈബിളിലെ യുക്തിക്കു നിരക്കാത്ത ഇത്തരം വ്യാഖ്യാനങ്ങളിലും മറ്റും ഉത്തരം കണ്ടെത്താനാകാതെ നിരീശ്വരവാദത്തിലേക്ക്‌ തിരിയുന്നുണ്ട്‌. ധാരാളം പേര്‍ ഇതിനോടകം പോയിക്കഴിഞ്ഞു. ഇങ്ങനെ പോയവരെയും പോകുന്നവരെയും തിരിച്ചു കൊണ്ടുവരാനും പിടിച്ചുനിര്‍ത്താനും വേണ്ടിയാണ്‌ മാര്‍പ്പാപ്പ ഇങ്ങനെ പറഞ്ഞതെന്നാണ്‌ പൊതുവെയുള്ള അഭിപ്രായം. സഭ യുക്തിപരമായി ചിന്തിക്കുന്നുയെന്ന്‌ വരുത്തിതീര്‍ക്കാനുള്ള ശ്രമം കൂടിയായി ഇതിനെ കാണുന്നുണ്ട്‌. എന്തായാലും അത്‌ സഭയെ മറ്റൊരു തലത്തിലേക്ക്‌ ചിത്രീകരിക്കാന്‍ ഇടവരുത്തുകയാണുണ്ടായത്‌.ഇനിയും ദൈവമില്ലെന്ന്‌ ഒരു കാലത്ത്‌ സഭ പറയുമോ എന്നതാണ് പലരുടെയും ചോദ്യം. ബൈബിളില്‍ പറയുന്നതാണ്‌ ശരിയെന്ന്‌ ഒരു കാലത്ത്‌ ശക്തമായി വാദിച്ച കത്തോലിക്കാസഭ ഇപ്പോള്‍ അതില്‍ പലതും ശരിയല്ലെന്ന നിലപാട്‌ സ്വീകരിക്കുന്നതുകൊണ്ടാണ്‌ പലരുടെ ഈ ചോദ്യം. യുക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ നല്ലതു തന്നെയാണ്‌. കാരണം ആധുനിക ലോകം സാങ്കേതിക വിദ്യയില്‍ കൂടി അജ്ഞതയില്‍ കൂടി
പണ്ട്‌ ഒളിഞ്ഞിരുന്ന പല രഹസ്യങ്ങളെയും പുറത്തുകൊണ്ടുവരികയും സത്യമെന്നു വിശ്വസിച്ചിരുന്ന പല സംഭവങ്ങളെയും കെട്ടുകഥകളാണെന്ന്‌ തുറന്നുകാട്ടുകയും ചെയ്‌തു. അവിടെയൊക്കെ മതങ്ങളുടെ വിശ്വാസത്തേക്കാള്‍ ശാസ്‌ത്രത്തിന്റെ സത്യമാണ്‌ യഥാര്‍ത്ഥമെന്ന്‌.

ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ ദൈവമായും അവയൊക്കെ എത്തപ്പെടാനാവാത്തതായും കരുതിയിരുന്ന കാലം ഇന്ന്‌ മാറി. അവയൊക്കെ ഇന്ന്‌ മനുഷ്യന്റെ കൈയ്യിലെ കളിപ്പാട്ടങ്ങളായി മാറിയിരിക്കുന്നു. ചൊവ്വയും ചന്ദ്രനും അതിനുദാഹരണങ്ങളാണ്‌ അങ്ങനെ ശാസ്‌ത്രത്തിന്റെ കുത്തൊഴുക്കില്‍ മനുഷ്യന്‍ ഒഴുകിപ്പോകാതെ പിടിച്ചുനില്‍ക്കണമെങ്കില്‍ മതങ്ങള്‍ ശാസ്‌ത്രത്തെ കൂടി അംഗീകരിച്ചെ മതിയാകൂ. അതാണ്‌ ഇവിടെയും കാണുന്നത്‌. ഇനിയെന്തെല്ലാം കാണാനിരിക്കുന്നു. കേള്‍ക്കാനിരിക്കുന്നു. അത്‌ പല സങ്കല്‌പങ്ങളെയും തുറന്നുകാട്ടുകയും തകര്‍ക്കുകയും ചെയ്യുമെന്നതിന്‌ സംശയമില്ല. അന്ന്‌ ദൈവത്തെ മുന്നില്‍ നിര്‍ത്തി ജനത്തെ കളിപ്പിക്കുന്ന മതങ്ങളുടെ പതനമായിരിക്കും സംഭവിക്കുക. ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുന്നെ എറിയുകയെന്നതായിരിക്കാം ഇതില്‍ കൂടി വ്യക്തമാക്കുന്നത്‌. എന്തായാലും മാര്‍പ്പാപ്പയുടെ ഈ വെളിപ്പെടുത്തല്‍ പലതിനും ഉത്തരം കണ്ടെത്തുമെന്ന്‌ പ്രത്യാശിക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top