Flash News

78 സെക്കന്റ് കൊണ്ട് തെങ്ങുകയറാന്‍ കഴിയുന്ന യന്ത്രം വികസിപ്പിച്ചു

November 27, 2014 , സ്വന്തം ലേഖകന്‍

പരിഷ്കരിച്ച തെങ്ങ് കയറ്റ യന്ത്രംതൃശൂര്‍: വെറും 78 സെക്കന്‍റുകൊണ്ട് തെങ്ങുകയറുന്ന യന്ത്രം കാര്‍ഷിക സര്‍വകലാശാലായുടെ കീഴിലുള്ള മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചു. നിലവിലുള്ള യന്ത്രത്തിന്‍െറ പോരായ്മകള്‍ പരിഹരിച്ചാണ് പുതിയ യന്ത്രം പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോഴത്തെ യന്ത്രം തെങ്ങുകയറാന്‍ കൂടുതല്‍ സമയമെടുക്കും, മാത്രമല്ല, തെങ്ങിന്റെ വണ്ണം കുറയുന്നതിനൊത്ത് യന്ത്രം അഡ്ജസ്റ്റുചെയ്യാനുമാകില്ല. ഇത്തരം പോരായ്മ പരിഹരിച്ചാണ് പുതിയ യന്ത്രം രൂപകല്‍പന ചെയ്തത്.

എട്ട് കിലോ ഭാരമുള്ള യന്ത്രത്തിന് സൈക്കിള്‍ സീറ്റ് സംവിധാനവും തടിയോട് ചേര്‍ത്ത് പിടിക്കാവുന്ന ഹാന്‍ഡിലും മരത്തിന്റെ വണ്ണം കുറയുന്നതിന് അനുസരിച്ച് അഞ്ച് സെക്കന്റ് കൊണ്ട് തെങ്ങിനോട് ചേര്‍ത്ത് ബന്ധിപ്പിക്കുകയും ചെയ്യാം. യന്ത്രം തെങ്ങുമായി ബന്ധിപ്പിക്കാന്‍ സ്റ്റീല്‍ കയറാണ് ഉപയോഗിക്കുന്നത്. 12 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറാന്‍ 78 സെക്കന്റും ഇറങ്ങാന്‍ 60 സെക്കന്റും മതി. തെങ്ങുമായി ഘടിപ്പിക്കാനും അഴിച്ചു മാറ്റാനും അഞ്ച് സെക്കന്റും വീതവും. തേങ്ങിയിടാനുള്ള സമയമൊഴികെ ഒരു തെങ്ങില്‍ കയറിയിറങ്ങാന്‍ 150 സെക്കന്റ് മതി.

ആദ്യ ഘട്ടത്തില്‍ 100 യന്ത്രങ്ങളുടെ കാര്യക്ഷമത 14 മാതൃകാ കാര്‍ഷിക സേവന കേന്ദ്രങ്ങളിലൂടെ പരിശോധിക്കും. 3,000 രൂപയാണ് വില. ഭക്ഷ്യ സുരക്ഷാ സേനയുടെ പരിശീലന പരിപാടിക്ക് ഈ യന്ത്രം വ്യാപകമായി ഉപയോഗിക്കും.

തെങ്ങു കയറ്റം പൂര്‍ണമായി യന്ത്രവല്‍ക്കരിച്ചാല്‍ കേരളത്തില്‍ നിലവിലുളള തെങ്ങിന്റെ കണക്ക് അനുസരിച്ച് ഏകദേശം 35,000 പേര്‍ക്ക് തെങ്ങു കയറ്റത്തില്‍ ഏര്‍പ്പെടാം. ഇതിലൂടെ ദിവസം ചുരുങ്ങിയത് 2,000 രൂപ വരുമാനമുണ്ടാക്കാം. നിലവിലുള്ള തെങ്ങു കയറ്റ ജോലിയില്‍ 60 ശതമാനം പേര്‍ക്കു കൂടി ജോലി സാധ്യത ഉറപ്പാക്കാന്‍ യന്ത്രം കൊണ്ട് കഴിയും. നീര ഉല്‍പാദനവുമായി ബന്ധപ്പെട്ട് ദൈനംദിന തെങ്ങു കയറ്റ തൊഴിലിന് ഈ യന്ത്രം അവിഭാജ്യ ഘടകമാവും. തെങ്ങിന്‍തോപ്പില്‍ 30 ശതമാനത്തോളം ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനാണ് ലക്ഷ്യമെന്ന് ഗവേഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

4 responses to “78 സെക്കന്റ് കൊണ്ട് തെങ്ങുകയറാന്‍ കഴിയുന്ന യന്ത്രം വികസിപ്പിച്ചു”

  1. ശരീഫ് says:

    ഈയന്ത്രം എവിടെ വാങ്ങാൻ കിട്ടും എനിക്കൊ രണം വേണം

  2. Vinod says:

    04872370726…. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല

Leave a Reply to mohammad eyas Cancel reply

Your email address will not be published. Required fields are marked *

Read More

Scroll to top