Flash News

ഇനി മുതല്‍ 5 കിലോ പാചക വാതക സിലിണ്ടറിനും സബ്സിഡി ലഭിക്കുമെന്ന് പേട്രോളിയം മന്ത്രി

December 11, 2014 , ആന്‍സി വര്‍ഗീസ്

5ന്യൂഡല്‍ഹി: അഞ്ചു കിലോയുടെ മിനി പാചകവാതക സിലിണ്ടറും സബ്‌സിഡി നിരക്കില്‍ ഇനി മുതല്‍ ലഭിക്കും. 351 രൂപ വിലവരുന്ന സിലിണ്ടര്‍ പാചകവാതക കണക്‌ഷന്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ 155 രൂപയ്ക്ക് ലഭിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ അറിയിച്ചു.

ഇതു പ്രകാരം ഒരു വര്‍ഷം 34 സബ്‌സിഡി സിലിണ്ടറുകള്‍ ലഭിക്കും. 14.2 കിലോയുടെ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുകിലോ സിലിണ്ടറിലേക്ക് മാറാന്‍ അനുവാദമുണ്ടെങ്കിലും ഒരേ സമയം രണ്ടും ലഭിക്കില്ല. ഏതു സിലിണ്ടര്‍ വേണമെന്നത് ഓരോ വര്‍ഷവും തുടക്കത്തില്‍ ഏജന്‍സിയെ അറിയിക്കണം. മാത്രമല്ല ഇടയ്ക്കു വച്ച് മാറ്റം വരുത്താനാനാകില്ല.

അഞ്ചു കിലോയുടെ മിനി സിലിണ്ടറുകള്‍ നിലവില്‍ ലഭ്യമാണെങ്കിലും അവയ്ക്ക് സബ്‌സിഡി നല്‍കിയിരുന്നില്ല. എണ്ണക്കമ്പനികള്‍ തങ്ങളുടെ പെട്രോള്‍ ബങ്കുകള്‍ വഴിയും മിനി സിലിണ്ടറുകള്‍ വില്‍ക്കുന്നുണ്ട്. കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് 351 രൂപ നിരക്കില്‍ തുടര്‍ന്നും മിനി സിലിണ്ടര്‍ വാങ്ങാം. മിനി സിലിണ്ടറിന് സബ്‌സിഡി നല്‍കിയത് വലിയ സിലിണ്ടറുകളുടെ ആനുകൂല്യം എടുത്തുകളയാനല്ലെന്നും മന്ത്രി വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top