Flash News

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ല കിരീടം നേടി

December 11, 2014 , സ്വന്തം ലേഖകന്‍

SCHOOL-MEET1-e1418331578553തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയുടെ ആധിപത്യം തുടരുന്നു. 289 പോയന്‍റിന്‍റെ വമ്പന്‍ ലീഡുമായി എറണാകുളം ഓവറോള്‍ ചാംപ്യന്മാരായപ്പോള്‍, രണ്ടാമതെത്തിയ പാലക്കാടിന് 190 പോയിന്‍റ് മാത്രം. 156 പോയന്‍റോടെ കോഴിക്കോട് മൂന്നാമത്. ജില്ലാതലത്തില്‍ 68 പോയന്‍റുള്ള ആതിഥേയജില്ലയാണു നാലാം സ്ഥാനത്ത്. 44 പോയന്‍റുള്ള തൃശൂര്‍ അഞ്ചാമതെത്തി.

സ്കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസിലിനെ ഒരു പോയിന്‍റിനു മറികടന്ന് കോതമംഗലം സെന്‍റ് ജോര്‍ജ് ഓവറോള്‍ ചാംപ്യന്‍ഷിപ് നേടി. മേളയിലെ അവസാന വ്യക്തിഗത ഇനമായ ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഫൈനല്‍വരെ 82 പോയന്‍റായിരുന്നു ഇരു ടീമുകള്‍ക്കും. 800 മീറ്റര്‍ മത്സരത്തില്‍ സെന്‍റ് ജോര്‍ജിന്‍റെ അഭിജിത് കെ. പ്രസാദ് മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തതോടെ ബേസിലിനെ പിന്തള്ളി സെന്‍റ് ജോര്‍ജ് ഓവറോള്‍ ചാംപ്യന്‍മാരായി. മീറ്റിന്‍റെ അവസാന ദിവസം വരെ പോയന്‍റ് നിലയില്‍ രണ്ടാം സ്ഥാനത്തു തുടര്‍ന്ന പറളി എച്ച്എസ് 75 പോയന്‍റോടെ മൂന്നാം സ്ഥാനം നേടി.

2013ലെ മേളയുടെ താരമായിരുന്ന പാലക്കാട് പറളിയിലെ മുഹമ്മദ് അഫ്സല്‍ തന്നെ ഇക്കുറിയും സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യന്‍. മൂന്നു സ്വര്‍ണം ഉള്‍പ്പെടെ 15 പോയന്‍റാണ് അഫ്സലിന്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടി 13 പോയന്‍റ് കരസ്ഥമാക്കിയ കോതമംഗലം സെന്‍റ് ജോര്‍ജിലെ സ്മൃതിമോള്‍ വി. രാജേന്ദ്രന്‍ സീനിയര്‍ പെണ്‍കുട്ടികളിലെ വ്യക്തിഗത ചാംപ്യന്‍. ജൂനിയര്‍ വിഭാഗത്തില്‍ 15 പോയന്‍റ് വീതം നേടി മാര്‍ ബേസിലിലെ ബിബിന്‍ ജോര്‍ജും കോഴിക്കോട് എഎംഎച്ച്എസ് പൂവമ്പായിയിലിയെ ജിസ്ന മാത്യുവും ചാംപ്യന്‍മാരായി. സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ 10 പോയന്‍റ് വീതം നേടിയ തിരുവനന്തപുരം സായിയിലെ വി.സി. അഭിനവും മാര്‍ ബേസിലിലെ അഭിഷേക് മാത്യുവും ചാംപ്യന്‍ഷിപ് പങ്കിട്ടു. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ 100, 200, 400 മീറ്റര്‍ മത്സരങ്ങളിലെ സുവര്‍ണതാരമായ നാട്ടിക ഗവണ്‍മെന്‍റ് ഫിഷറീസ് സ്കൂളിലെ പി.ഡി. അഞ്ജലി ചാംപ്യനായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top