Flash News

പാചകവാതകം ഇനി അഞ്ചു കിലോ സിലിണ്ടറിലും

December 11, 2014 , സ്വന്തം ലേഖകന്‍

LPG_1606160a_jpg_1606160gന്യൂദല്‍ഹി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കിലുള്ള പാചകവാതകം ഇനി അഞ്ചു കിലോ സിലിണ്ടറിലും. പുതുവര്‍ഷം മുതല്‍ സബ്സിഡി നിരക്കിലുള്ള പാചകം അഞ്ചു കിലോവിന്‍െറ സിലിണ്ടറിലും ലഭിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ അറിയിച്ചു. അഞ്ച് കിലോവിന്‍െറ സിലിണ്ടര്‍ വേണോ, 14.2 കിലോവിന്‍േറത് വേണോയെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. നിലവില്‍ 14.2 കിലോ വരുന്ന സിലിണ്ടറുകളിലാണ് സബ്സിഡി നിരക്കിലുള്ള പാചകവാതകം വിതരണം ചെയ്യുന്നത്.

അഞ്ചു കിലോ സിലിണ്ടര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 34 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുക. സബ്സിഡി നിരക്കിലുള്ള ഒരു സിലിണ്ടറിന്‍െറ വില 155 രൂപയാണ്. 34 എണ്ണത്തിന് ശേഷമുള്ള അഞ്ചു കിലോ സിലിണ്ടറിന് 351 രൂപ നല്‍കണം. 14.2 കിലോ സിലിണ്ടര്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴുള്ളതില്‍ മാറ്റമില്ല. അവര്‍ക്ക് വര്‍ഷം 12 സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ ലഭിക്കും. വില ഇപ്പോഴത്തെ 417 നിരക്കില്‍ തുടരും. സിലിണ്ടര്‍ വലുതു വേണോ ചെറുത് വേണോയെന്ന് ഉപഭോക്താവിന് താല്‍പര്യമനുസരിച്ച് തീരുമാനിക്കാം.

ചെറിയ സിലിണ്ടര്‍ വേണ്ടവര്‍ വര്‍ഷത്തിന്‍െറ തുടക്കത്തില്‍ ഗ്യാസ് ഏജന്‍സിയില്‍ എഴുതി നല്‍കണം. വര്‍ഷത്തിന്‍െറ മധ്യത്തില്‍ ചെറുതില്‍ നിന്ന് വലുതിലേക്കോ, വലുതില്‍നിന്ന് ചെറുതിലേക്കോ മാറ്റം അനുവദിക്കില്ല. കണക്ക് നല്‍കുന്നതില്‍ പ്രയാസമാകുമെന്നതിനാലാണിത്. സബ്സിഡി നിരക്കിലുള്ള പാചകവാതകം അഞ്ചു കിലോ സിലണ്ടറില്‍ ലഭിക്കുന്നത് ഒന്നിച്ച് പണം നല്‍കാന്‍ കഴിയാത്തവര്‍ക്കും ചെറിയ കുടുംബങ്ങള്‍ക്കും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സബ്സിഡി ഇല്ലാത്ത അഞ്ചു കിലോ സിലിണ്ടര്‍ പെട്രോള്‍ പമ്പ് വഴി നല്‍കുന്നത് തുടരും. വില 351 രൂപയായിരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top