Flash News

യു.എസ്. മാധ്യമ പ്രവര്‍ത്തകന്‍ ഫോളിയുടെ മൃതദേഹം വിട്ടു നല്‍കണമെങ്കില്‍ 10 ലക്ഷം ഡോളര്‍ വേണമെന്ന് ഐഎസ്

December 12, 2014 , സ്വന്തം ലേഖകന്‍

Foleyന്യൂയോര്‍ക്ക്: എെഎസ് ഭീകരര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുഎസ് മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം വിട്ടുകൊടുക്കാന്‍ ഭീകരര്‍ ആറു കോടി രൂപ ആവശ്യപ്പെട്ടു. ഓഗസ്റ്റില്‍ കൊല്ലപ്പെട്ട യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയുടെ (40) മൃതദേഹ അവശിഷ്ടങ്ങള്‍ വിട്ടുകൊടുക്കാനാണ് 10 ലക്ഷം ഡോളര്‍ ( ആറുകോടിയോളം) നല്‍കണമെന്നാണ് എെസ് ഭീകരര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം കൊടുക്കുന്ന പക്ഷം സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എത്തിക്കാമെന്ന് ഐഎസ് അറിയിച്ചു.

ഡിഎന്‍എ പരിശോധനക്കു മൃതദേഹാവശിഷ്ടങ്ങള്‍ ആവശ്യമാണ്. മരുഭൂമിയില്‍ വച്ച് ഫോളിയെ കഴുത്തറുത്ത് കൊല്ലുന്നതിന്‍റെ വീഡിയോ എെഎസ് പുറത്തുവിട്ടിരുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അമേരിക്കന്‍ ഫ്രീലാന്‍സ് വീഡിയോ റിപ്പോര്‍ട്ടറായിരുന്നു ജെയിംസ് ഫോളി. 2012 നവംബര്‍ 22നാണ് ഫോളിയെ സിറിയയില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top