Flash News

മനുഷ്യനും ബഹിരാകാശത്തേക്ക്; ചരിത്ര നിമിഷത്തിനരികെ ഐ.എസ്.ആര്‍.ഒ

December 15, 2014 , ഷാഹിദ് വൈപ്പി

isroന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ പരീക്ഷണ വിക്ഷേപണം ഡിസംബര്‍ 18-ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും നടത്തിയെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.

മനുഷ്യനു യാത്രചെയ്യാനാകുന്ന പേടകവുമായി ബഹിരാകാശത്തേക്ക് കുതിക്കുന്നത് ഇന്ത്യ തദ്ദേശീയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നാണ്. ഡിസംബര്‍ 18നു ഭ്രമണപഥത്തിലേക്ക് കുതിക്കും. പിന്നീട് കടലില്‍ പതിക്കുന്ന പേടകം നാവികസേന തിരിച്ചെടുക്കും.

2016ല്‍ ജി.എസ്.എല്‍.വിയുടെ മാര്‍ക്ക് ഡി ഒന്നും മാര്‍ക്ക് ഡി രണ്ടും ഭ്രമണപഥത്തിലേക്ക് കുതിക്കും. ഈ വിക്ഷേപണങ്ങളും വിജയം കണ്ടാല്‍ 2020 ഓടെ ഇന്ത്യക്ക് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുകുമെന്നുമാണ് ഐ.എസ്.ആര്‍.ഒ കണക്കുകൂട്ടുന്നത്. 155 കോടി രൂപയാണ് പരീക്ഷണവിക്ഷേപണത്തിന് ആകെ വരുന്ന ചെലവ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top