Flash News

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദീകന്‍ ചെമ്മണ്ണൂര്‍ ഫാ. സി.ടി. ജോസ് (65) നിര്യാതനായി

December 22, 2014 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

fr joseകുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദീകനും, മെഡിക്കല്‍ മിഷന്‍ ആശുപത്രി ചാപ്പല്‍ ചാപ്ലിനും പഴഞ്ഞി എംഡി കോളജ് റിട്ട. ഉദ്യോഗസ്ഥനുമായ കോട്ടപ്പടി ചെമ്മണ്ണൂര്‍ ഫാ. സി.ടി. ജോസ് (65) നിര്യാതനായി.

സംസ്കാരം ഇന്ന് 3.30ന് മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ കോട്ടപ്പടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും.

മൃതദേഹം ഇന്ന് ആറിന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പഴയ പള്ളിയിലും 10ന് അടുപ്പുട്ടി മലങ്കര ആശുപത്രിയിലും 10.30ന് സെന്റ് മേരി മാഗ്ഡലിന്‍ കോണ്‍വന്റിലും 11.15ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിലും കൊണ്ടുവരും. കുന്നംകുളം കോട്ടപ്പടി ദേവാലയത്തില്‍ ഉച്ചയോടെ കൊണ്ടുവരുന്ന മൃതദേഹം 1.30ന് നഗരികാണിക്കല്‍ ശുശ്രൂഷയും തുടര്‍ന്ന് സംസ്കാരവും നടക്കും.

1982-ല്‍ യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപൊലീത്തായില്‍ നിന്ന് വൈദീക പട്ടം സ്വീകരിച്ച അച്ഛന്‍ പെങ്ങാമുക്ക് സെന്റ്‌ പീറ്റേഴ്സ് & സെന്റ്‌ പോള്‍സ് (1983 to 2010), കട്ടിലപൂവം സെന്റ്‌ മേരീസ് (2010 April to June) എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. അവിഭക്ത കൊച്ചി ഭദ്രാസനത്തിന്റെ മര്‍ത്തമറിയം സമാജം വൈസ് പ്രസിഡന്റ്, ഭദ്രാസന കൌണ്‍സില്‍ അംഗം, ആത്മീയ പ്രസ്ഥാനങ്ങളുടെ അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.

ഭാര്യ: പ്രഭ (പ്രധാന അധ്യാപിക എഎല്‍പിഎസ് പയ്യൂര്‍).
മക്കള്‍: സണ്ണി (ആയുര്‍വേദ കോളജ് വിദ്യാര്‍ഥി ഷൊര്‍ണൂര്‍), ശോഭ (എസ്എന്‍എല്‍പി സ്കൂള്‍).
മരുമകന്‍: ഐവാന്‍ (കെഎഎംയുപി സ്കൂള്‍ കയ്പമംഗലം)

കൂടുതല്‍ വിവരങ്ങള്‍ക്ക്: Phone : 0487-2550151, Mobile: 9947442302
Chemmannoor House, Kottappady Po, Thrissur Dist. 680505


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top