Flash News

പ്രവാസി ഭാരതീയ ദിവസ് ഗാന്ധിനഗറില്‍

December 22, 2014 , സ്വന്തം ലേഖകന്‍

Pravasi-Bharatiya-Divas-2014ന്യൂദല്‍ഹി: 13ാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴു മുതല്‍ ഒമ്പതുവരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കും. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്‍െറ 100ാം വാര്‍ഷികമാണിത്. 3000 വിദേശ ഇന്ത്യക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1200 പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ യു.എ.ഇയില്‍നിന്നാണെന്നും മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

പ്രവാസി ദിവസിന്‍െറ ആദ്യദിനമായ ജനുവരി ഏഴ് യുവാക്കള്‍ക്കുള്ളതാണ്. ജനുവരി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനംചെയ്യും. മൂന്നാംദിവസം വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ മുന്നോട്ടുവെക്കുന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനം നടക്കും. ഇതോടൊപ്പം ഗള്‍ഫ് പ്രവാസികളുടെ പ്രശ്നം, പ്രവാസി സംഘടനകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സമാന്തര സെഷനുകള്‍ നടക്കും. സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകളും സമ്മാനിക്കും.

പ്രവാസികളുടെ വോട്ടവകാശം നടപ്പാക്കുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. രണ്ടു നിര്‍ദേശങ്ങളാണ് മുന്നിലുള്ളത്. പ്രതിനിധിയെ നിയോഗിച്ചുള്ള പ്രോക്സി വോട്ട്, ഇ-പോസ്റ്റല്‍ വോട്ട് എന്നിവയില്‍ ഏതുവേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വൈകാതെ തീരുമാനം ഉണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top