- Malayalam Daily News - http://www.malayalamdailynews.com -

ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന്‍ പി.എം.എഫ് 2015 കണ്‍വെന്‍ഷന്‍ കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍

pmf convention co-ordinators [1]ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷണന്‍ എന്നിവരെ പ്രവാസി മലയാളി ഫെഡറേഷന്‍ 2015 കണ്‍വെന്‍ഷന്‍ കലാ-സാംസ്കാരിക, സാഹിത്യവിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

പ്രമുഖ ഗായകനും, സോളോ പെര്‍ഫോമറുമാണ് ചാള്‍സ് ആന്റണി. നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം കൊച്ചി വടുതല സ്വദേശിയാണ്. പ്രമുഖ സിനിമ സീരിയല്‍ സംവിധായകനും, നിര്‍മ്മാതാവും, നടനുമാണ് സജിന്‍ ലാല്‍. ദുബയ് മീഡിയ സിറ്റി, സ്റ്റുഡിയോ എന്നിവിടങ്ങളില്‍ ക്രിയേറ്റീവ് ഡയറക്ടര്‍, പ്രൊഡ്യൂസര്‍, ഫിലിം ഈവന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഓസ്ട്രിയന്‍ സ്വദേശിയായ ടോണി സ്റ്റീഫന്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു ഗായകനാണ്. പ്രമുഖ സാഹിത്യകാരിയും, സാംസ്കാരിക പ്രവര്‍ത്തകയും പ്രാവസി ശബ്ദം സാഹിത്യവിഭാഗം എഡിറ്ററുമാണ് പ്രിയ ഉണ്ണികൃഷ്ണന്‍. കണ്‍വെന്‍ഷനിലെ സാഹിത്യസമ്മേളനത്തിന്റെ ചുമതല പ്രിയ നിര്‍വഹിക്കും.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]