Flash News

കെ.എഫ്.സി റസ്റ്റാറന്‍റ് ആക്രമണം: പിടിയിലായവര്‍ക്ക് നിറ്റ ജലാറ്റിന്‍ ഓഫിസ് ആക്രമണത്തിലും പങ്ക്

December 24, 2014 , സ്വന്തം ലേഖകന്‍

mavoകൊച്ചി: പാലക്കാട് കെ.എഫ്.സി റസ്റ്റാറന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ കൊച്ചിയിലെ നിറ്റ ജലാറ്റിന്‍ ഓഫിസ് ആക്രമണത്തിലും പങ്കെടുത്തവര്‍. കാസര്‍കോട് സ്വദേശികളായ അരുണ്‍ കുമാര്‍, ശ്രീകാന്ത് എന്നിവര്‍ നിറ്റ ജലാറ്റിന്‍ ഓഫിസ് ആക്രമണത്തിലും പങ്കെടുത്തതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഇവരെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ കൊച്ചി പൊലീസ് ഉടന്‍ അപേക്ഷ നല്‍കും. നിറ്റ ജലാറ്റിന്‍ ആക്രമണത്തില്‍ പങ്കെടുത്തതായി സമ്മതിച്ചെങ്കിലും അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ അറിയില്ലന്നാണ് ഇവര്‍ നല്‍കിയ മൊഴി.

ചാലക്കുടി പുഴ മലിനമാക്കുന്നു എന്ന ആരോപണം നേരിടുന്ന നിറ്റ ജലാറ്റിന്‍ കമ്പനിയുടെ എറണാകുളം പനമ്പിള്ളി നഗറിലെ കോര്‍പറേറ്റ് ഓഫിസിനുനേരെ നവംബര്‍ 10 നാണ് ആക്രമണമുണ്ടായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top