Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

വര്‍ഗീസ്‌ കെ. ഡേവിഡ്‌ (67) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

December 27, 2014 , ജോയിച്ചന്‍ പുതുക്കുളം

cha_vargheseന്യൂജേഴ്‌സി: ഹൗത്രോണില്‍ താമസിക്കുന്ന റിട്ട.ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന വര്‍ഗീസ്‌ കെ. ഡേവിഡ്‌ (പ്രസാദ്‌ -67) നിര്യാതനായി. മാവേലിക്കര കൊമ്പശ്ശേരില്‍ പരേതരായ ഡേവിഡ്‌, ചിന്നമ്മ ദമ്പതികളുടെ ഇളയപുത്രനാണ്‌ പ്രസാദ്‌ എന്ന പേരില്‍ അറിയപ്പെടുന്ന വര്‍ഗീസ്‌ കെ. ഡേവിഡ്‌. ഭാര്യ മേഴ്‌സി ഡേവിഡ്‌ റിട്ട. അദ്ധ്യാപികയും കറ്റാനം വരിക്കോലിത്തറയില്‍ കുടുംബാംഗവുമാണ്‌.

മക്കള്‍: ഡോ. പ്രേമ ഈപ്പന്‍, പ്രമോദ്‌ വര്‍ഗീസ്‌, പ്രദീപ്‌ വര്‍ഗീസ്‌.

മരുമക്കള്‍: ഡോ.സന്തോഷ്‌ ഈപ്പന്‍, ഇഷ്‌കു, ഹൈഡി.

കൊച്ചുമക്കള്‍: റോഷന്‍, റൂബി, ഈലൈ, ജയദേവ്‌

സഹോദരര്‍ : പരേതനായ ജോസഫ്‌ ഡേവിഡ്‌ , പരേതനായ മേജര്‍ ഡാനിയല്‍ കെ. ഡേവിഡ്‌, ചേച്ചമ്മ മാത്യൂ,. അന്നമ്മ റിച്ചാര്‍ഡ്‌, സാറാമ്മ ഡേവിഡ്‌.

Viewing Service- Episcopal Church of St. Paul’s and Resurrection, 483 Center tSreet, Woodridge, New Jersey 07075
December 31 ? Time : 2-5 PM.
January 1st- Time: 2-5 PM

ശവസംസ്‌കാര ശുശ്രൂഷകള്‍ മാതൃഇടവകയായ മാവേലിക്കര സിഎസ്‌ഐ െ്രെകസ്റ്റ്‌ ചര്‍ച്ചില്‍ നടത്തപ്പെടും.

വര്‍ഗീസ്‌ കെ. ഡേവിഡ്‌ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകാലത്തോളം ഫിസിക്‌സ്‌ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.അമേരിക്കയില്‍ ഇമ്മിഗ്രന്‌റ്‌ ആയി എത്തുന്നതിന്‌ മുമ്പ്‌ നൈജീരിയ, ഘാന തുടങ്ങിയ പല രാജ്യങ്ങളിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സ്‌തുത്യര്‍ഹ സേവനത്തിലുള്ള ബഹുമതികളും മെഡലും ലഭിക്കുകയുണ്ടായി. നോര്‍ത്ത്‌ അമേരിക്കയില്‍ സി. എസ്‌. ഐ . സഭയെ പടുത്തുയര്‍ത്തുന്നതില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കാഴ്‌ചവെക്കുകയുണ്ടായി. കഴിഞ്ഞ 30 വര്‍ഷക്കാലമായി അമേരിക്കയിലെ പ്രവാസി മലയാളികളുടെ, സാമൂഹികസാംസ്‌കാരിക രംഗങ്ങളില്‍ തനതായ വ്യക്തിത്വം പ്രകടമാക്കിയിട്ടുണ്ട്‌. ചീട്ടുകളിയില്‍ നാഷ്‌ണല്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടിയിട്ടുണ്ട്‌. ഗായകനുമായിരുന്നു. ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളുമായി നിത്യതയില്‍ പ്രവേശിച്ച വര്‍ഗീസ്‌ കെ. ഡേവിഡിന്‌ അമേരിക്കന്‍ മലയാളികളുടെ ആദരാജ്ഞലികള്‍.

വിവരങ്ങള്‍ക്ക്‌: പ്രദീപ്‌ 9734230042, ഷാജി 2012811242, ബിജു ജോര്‍ജ്ജ്‌ 2016812750, സജി ടി. മാത്യൂ 2019255763.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top