Flash News

വിമാന അപകടത്തിനു കാരണം ശക്തിയായ മിന്നല്‍, ഇന്ത്യയും തെരച്ചിലിന്

December 29, 2014 , സ്വന്തം ലേഖകന്‍

AirAsia-Airbus-A320-200_Map_flight_path_times_2_16x9_992ന്യൂദല്‍ഹി:162 യാത്രക്കാരുമായി അപകടത്തില്‍പെട്ട എയര്‍ ഏഷ്യ വിമാനത്തിനായുള്ള തിരച്ചിലില്‍ ഇന്ത്യയും സഹായിക്കും. ഇതിനായി ഇന്ത്യ മൂന്ന് കപ്പലുകളും ഒരു നിരീക്ഷണ വിമാനവും സജ്ജമാക്കി നിര്‍ത്തി. ഒരു കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലും രണ്ടെണ്ണം അന്തമാന്‍ കടലിലുമാണുള്ളത്.

മുങ്ങിക്കപ്പലുകളെ കണ്ടത്തെി തകര്‍ക്കുന്നതിനും സമുദ്ര നിരീക്ഷണത്തിനുമുപയോഗിക്കുന്ന പി-81 വിമാനമാണ് തയാറാക്കി നിര്‍ത്തിയത്. ഉത്തരവ് ലഭിച്ചാല്‍ ഇവ തിരച്ചിലിന് പുറപ്പെടും. അതിനിടെ, വിമാനത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇന്തോനേഷ്യന്‍ വ്യോമസേനയുടെയും സിംഗപ്പൂരിന്‍െറയും വിമാനങ്ങളും കപ്പലുകളും ജാവ കടലില്‍ വിമാനത്തിനായി നടത്തിയ തെരച്ചില്‍ ഞായറാഴ്ച രാത്രിയോടെ നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും.

വിമാനം ജാവ ദ്വീപിനു സമീപം കടലില്‍ തകര്‍ന്നുവീണു എന്നാണ് കരുതുന്നത്. വിമാനത്തിന്‍െറ സഞ്ചാരപാതക്ക് സമീപം അതിശക്തമായ മിന്നലുകള്‍ ഉണ്ടായതായി പറയുന്നു. ഇടിമിന്നലും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണം.

ഇന്തോനേഷ്യയിലെ സുരാബായ വിമാനത്താവളത്തില്‍ നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ക്യു.സെഡ് 8501വിമാനമാണ് അപകടത്തില്‍പെട്ടത്. രാവിലെ 8.30ന് സിംഗപ്പൂരിലെത്തേണ്ടിയിരുന്ന എയര്‍ബസ് A320-200 വിമാനം പുറപ്പെട്ട് 42 മിനിറ്റായപ്പോഴാണ് അപകടത്തില്‍പെട്ടത്. മോശം കാലാവസ്ഥ കാരണം നിശ്ചിത പാതയില്‍നിന്ന് മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച് 6.13നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശമത്തെിയത്.

വന്‍ മേഘങ്ങളെ ഒഴിവാക്കാന്‍ 32,000 അടിയില്‍നിന്ന് 38,000 അടിയിലേക്ക് ഉയരാനാണ് പൈലറ്റ് അനുമതി ചോദിച്ചത്. റഡാറില്‍ അവസാനമായി വിമാനം കണ്ടപ്പോള്‍ അപകട മുന്നറിയിപ്പുണ്ടായിരുന്നില്ല. 155 യാത്രക്കാരും രണ്ട് പൈലറ്റും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 138 മുതിര്‍ന്നവരും 16 കുട്ടികളും ഒരു കൈക്കുഞ്ഞുമാണുള്ളത്. അപകടത്തില്‍ പെട്ടവരില്‍ 155 പേരും ഇന്തോനേഷ്യക്കാരാണ്. മൂന്ന് ദക്ഷിണ കൊറിയക്കാരും ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ +622 129 850 801 എന്ന ഹൈല്‍പ്ലൈന്‍ നമ്പര്‍ എയര്‍ ഏഷ്യ ആരംഭിച്ചിട്ടുണ്ട്.

ഇന്തോനേഷ്യക്കാരനായ ഇരിയാന്റോ, ഫ്രഞ്ചുകാരനായ റെമി ഇമ്മാനുവല്‍ പ്ലെസെല്‍ എന്നിവരായിരുന്നു പൈലറ്റുമാര്‍. കാണാതാകുന്ന സമയത്ത് ബെലിതുങ്, ബൊര്‍ണിയോ ദ്വീപുകള്‍ക്കിടയില്‍ ജാവ കടലിന് മുകളിലായിരുന്നു വിമാനം.

അപകടത്തില്‍പെട്ട വിമാനം 2008ലാണ് എയര്‍ ഏഷ്യയുടെ ഭാഗമായത്. മലേഷ്യ ആസ്ഥാനമായ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഏഷ്യക്ക് ഇന്തോനേഷ്യയില്‍ 49 ശതമാനം ഓഹരിയാണുള്ളത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top