Flash News

നരേന്ദ്ര മോദിക്ക് അതൃപ്തി; ‘ഘര്‍ വാപസി’ നിര്‍ത്തുന്നു

January 2, 2015 , സ്വന്തം ലേഖകന്‍

16410_636224ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനെത്തുടര്‍ന്ന് വിവാദമായ ഘര്‍ വാപസി ആര്‍എസ്എസ് നിര്‍ത്തിവയ്ക്കുന്നു. സര്‍ക്കാരിന്‍റെ വികസന അജന്‍ഡയെ മതപരിവര്‍ത്തന വിവാദം ബാധിക്കുന്നുവെന്നുവെന്ന് മോദി ആര്‍എസ്എസ് നേതൃത്വത്തോട് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണിത്.

പശ്ചിമ ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും പുനര്‍മതപരിവര്‍ത്തന പരിപാടിയായ ഘര്‍വാപസിക്കു നേതൃത്വം നല്‍കിയിരുന്ന രാജേശ്വര്‍ സിങ്ങിനെ സംഘ് നേതൃത്വം അനിശ്ചിതകാലത്തേക്ക് നിര്‍ബന്ധിത അവധി നല്‍കി മാറ്റിനിര്‍ത്തി. എന്നാല്‍, പരിപാടി നിര്‍ത്തിവച്ചിട്ടില്ലെന്നും രാജേശ്വര്‍ സിങ് അനാരോഗ്യം മൂലം മാറിനില്‍ക്കുന്നതാണെന്നും സംഘ് വിശദീകരണം. അടുത്ത ജൂണിനുശേഷമേ അദ്ദേഹത്തിന്‍റെ അടുത്ത ചുമതല എന്തെന്നു തീരുമാനിക്കൂ എന്നും സംഘ് പരിവാര്‍.

സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്യേണ്ട പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിലടക്കം മതപരിവര്‍ത്തന വിവാദം ചര്‍ച്ചയായത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകളെ ഇതു ബാധിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.

ഇക്കൊല്ലം അവസാനം പാര്‍ട്ടിക്ക് അഭിമാന മത്സരമായ ഗുജറാത്ത് തെരഞ്ഞെടുപ്പു നേരിടേണ്ടതുണ്ട്. കഴിഞ്ഞദിവസം ഒരു പ്രമുഖ പത്രം നടത്തിയ സര്‍വെയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോട് മതിപ്പുണ്ടെങ്കിലും വിവാദങ്ങളുണ്ടാക്കുന്നതിനോടു യോജിപ്പില്ലെന്നു ഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു മോദിയുടെ ഇടപെടലെന്ന് കരുതുന്നു.

1996നു ശേഷം പശ്ചിമ യുപിയിലും ഉത്തരഖണ്ഡിലും ഘര്‍വാപസിക്കു നേതൃത്വം നല്‍കുന്ന രാജേശ്വര്‍ സിങ് ഇതിനകം മൂന്നു ലക്ഷം പേരെ ഹിന്ദു മതത്തിലേക്കു തിരികെയെത്തിച്ചുവെന്ന് അവകാശപ്പെട്ടിരുന്നു. മാസം 50 ലക്ഷം രൂപ ഇതിനായി മാറ്റിവയ്ക്കുന്നുണ്ടെന്നും 1000 കുടുംബങ്ങളെ തിരികെയെത്തിക്കുകയാണു ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരുന്നു സിങ്. 2021ല്‍ ഇന്ത്യയെ സമ്പൂര്‍ണ ഹിന്ദുരാഷ്ട്രമാക്കുകയാണത്രെ ലക്ഷ്യം.

തത്കാലം മാറിനില്‍ക്കുന്നുവെന്നു മാത്രമാണു സിങ്ങിന്‍റെ പ്രതികരണം. സംഘ് പരിവാറിന് എന്നെ എപ്പോഴും എന്നെ ആവശ്യമുണ്ടാകണമെന്നില്ല. ഇന്ന് ആവശ്യമില്ലെങ്കിലും നാളെ ആവശ്യമായി വരാം- സിങ് പറയുന്നു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top